Image

'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

Published on 12 April, 2021
'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'വൂള്‍ഫ്' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.


ജി ആര്‍ ഇന്ദുഗോപന്‍റെ 'ചെന്നായ' എന്ന ചെറുകഥയെ ആസ്‍പദമാക്കിയാണ് ചിത്രം. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും ഇന്ദുഗോപന്‍ തന്നെ.ഷൈന്‍ ടോം ചാക്കോയും ജാഫര്‍ ഇടുക്കിയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മാണം. ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍. പ്രോജക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്. വരികള്‍ ഹരിനാരായണന്‍.

വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്‍ണന്‍. ചമയം രഞ്ജിത്ത് മണലിപ്പറമ്ബില്‍. ഡയറക്റ്റ് ടെലിവിഷന്‍ പ്രീമിയര്‍ ആയി സീ കേരളത്തിലൂടെ റിലീസ് ചെയ്യപ്പെടുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോം ആയ സീ5ലും പ്രദര്‍ശനത്തിനെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക