Image

ശബരിമലയിലെ ദാരുശില്‍പ സമര്‍പ്പണം ഭക്തിനിര്‍ഭരമായി

Published on 12 April, 2021
ശബരിമലയിലെ ദാരുശില്‍പ സമര്‍പ്പണം  ഭക്തിനിര്‍ഭരമായി
ശബരിമല: പുഷ്പാലംകൃതമായ തിരുസന്നിധിയില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ  ദാരുശില്‍പ സമര്‍പ്പണം നടന്നു. ബലിക്കല്‍പുര, നമസ്കാര മണ്ഡപം എന്നിവയുടെ മുകള്‍ത്തട്ടാണ് ശില്‍പങ്ങള്‍ കൊണ്ട് മനോഹരമാക്കിയത്.  ബലിക്കല്‍പുരയുടെ മുകള്‍ഭാഗത്ത്  അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിനു മുകളില്‍ നവഗ്രഹങ്ങളുടെയും തേക്കുതടിയില്‍ കൊത്തിയ ശില്‍പങ്ങളാണ് സമര്‍പ്പിച്ചത്.

ഇത് വഴിപാടായി സമര്‍പ്പിക്കുന്ന നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്തിലത്ത്, പോപ്പുലര്‍ അപ്പളം ഗ്രൂപ്പ്  എംഡി വിജയകുമാര്‍, പ്രദീപ് കുമാര്‍ ചെന്നൈ,  അത്താച്ചി സുബ്രഹ്മണ്യന്‍, അപ്പുണ്ണി ദുബായ്, ശില്‍പി ഗുരുവായൂര്‍ എടവള്ളി നന്ദന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തന്ത്രി കണ്ഠര് രാജീവര് തീര്‍ഥം തളിച്ച്  ശുദ്ധിവരുത്തി തന്ത്രിയുടെ സാന്നിധ്യത്തില്‍  ഗോപു നന്തിലത്ത് സോപാനത്തില്‍ അയ്യപ്പനെ പ്രാര്‍ഥിച്ച് പണക്കിഴി സമര്‍പ്പിച്ചു.  മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റി, ദേവസ്വം കമ്മിഷണര്‍ ബി. എസ്. തിരുമേനി, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ കൃഷ്ണകുമാര വാര്യര്‍,  അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക