Image

ഹെലികോപ്ടര്‍ യാത്രികര്‍ക്ക് തുണയായ പോലീസുകാരിക്ക് ആദരവും പാരിതോഷികവും

Published on 12 April, 2021
ഹെലികോപ്ടര്‍ യാത്രികര്‍ക്ക് തുണയായ പോലീസുകാരിക്ക് ആദരവും പാരിതോഷികവും

കൊച്ചി: ഞായറാഴ്ച കൊച്ചി പനങ്ങാട് ഹെലികോപ്ടര്‍ എമെര്‍ജന്‍സി ലാന്‍ഡിങ് നടത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തിനെത്തിയ പോലീസുകാരിക്ക് കേരള പോലീസിന്റെ ആദരം. പനങ്ങാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ എ.വി. ബിജിയ്ക്ക് പ്രശംസാപത്രവും 2000 രൂപ ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു. വ്യവസായി യൂസഫലിയും സംഘവും സഞ്ചരിച്ചിരുന്ന സ്വകാര്യ ഹെലികോപ്ടറാണ് പനങ്ങാട് ദേശീയപാതയ്ക്ക് സമീപമുള്ള ചതുപ്പില്‍ ഇറക്കിയത്. 

ഇതിന് തൊട്ടടുത്ത് താമസിക്കുന്ന ബിജിയും ഭര്‍ത്താവ് രാജേഷുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.  യാത്രക്കാരെ പുറത്തിറങ്ങാന്‍ സഹായിച്ചതും വിശ്രമത്തിനുള്ള സൗകര്യമൊരുക്കിയതും ഇവരായിരുന്നു. അപകട വിവരം സ്റ്റേഷനില്‍ അറിയിച്ചത് ബിജിയും. യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ അഞ്ചു പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക