Image

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്സിന്‍ ; രണ്ടു ലക്ഷം ഡോസ് ചൊവ്വാഴ്ച എത്തും

Published on 12 April, 2021
മുഖ്യമന്ത്രി ആവശ്യപ്പെട്ടത് 50 ലക്ഷം ഡോസ് വാക്സിന്‍ ; രണ്ടു ലക്ഷം ഡോസ് ചൊവ്വാഴ്ച എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. രണ്ടു ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. ഭാരത് ബയോടെകാണ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. തിരുവനന്തപുരം-68000, എറണാകുളം-78000, കോഴിക്കോട്-54000 ഡോസ് വീതം വാക്സിനാണ് എത്തിക്കുക. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് 50 ലക്ഷം വാക്സിന്‍ ഡോസ് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക