Image

രണ്ടു മണിക്കൂറില്‍ കുറഞ്ഞ വിമാനയാത്രയ്ക്ക് ഭക്ഷണം നല്‍കരുതെന്ന് വ്യോമയാന മന്ത്രാലയം

Published on 13 April, 2021
രണ്ടു മണിക്കൂറില്‍ കുറഞ്ഞ വിമാനയാത്രയ്ക്ക് ഭക്ഷണം നല്‍കരുതെന്ന് വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു മണിക്കൂറില്‍ താഴെയുള്ള ആഭ്യന്തര വിമാനയാത്രക്കിടെ ഭക്ഷണം വിതരണം ചെയ്യരുതെന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍െറ നിര്‍ദേശം.

വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ വേളയില്‍ നിര്‍ത്തലാക്കിയ ആഭ്യന്തര സര്‍വിസുകള്‍ മേയ് 25ന് പുനരാരംഭിച്ചപ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ മന്ത്രാലയം എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.

രണ്ടു മണിക്കൂറില്‍ കൂടുതലുള്ള യാത്രയില്‍ നേരത്തെ പാക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും മാത്രമേ വിതരണം ചെയ്യൂ. ജീവനക്കാര്‍ ഓരോ ഭക്ഷണം വിളമ്പുമ്പോഴും പുതിയ കൈയുറ ധരിക്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക