Image

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്‌റ്റംസ് പിടികൂടി

Published on 13 April, 2021
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്‌റ്റംസ് പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരില്‍ നിന്ന് 1538 ഗ്രാം സ്വര്‍ണം പിടികൂടി. നാല് യാത്രക്കാരില്‍ നിന്നായി 70 ലക്ഷം രൂപയുടെ 1538 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്‌റ്റംസ് പിടികൂടിയത്.


എയര്‍ കസ്‌റ്റംസ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരായ പാലക്കാട് സ്വദേശിയില്‍ നിന്ന് 200 ഗ്രാം സ്വര്‍ണം ട്രോളര്‍ സ്‌കേറ്റിംഗ് ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കോഴിക്കോട് സ്വദേശി കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച 399 ഗ്രാം സ്വര്‍ണം കാലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലും കാസര്‍കോട് സ്വദേശികള്‍ 939 ഗ്രാം സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാണ് കടത്താന്‍ ശ്രമിക്കവെയാണ് എയര്‍ കസ്‌റ്റംസ് പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക