Image

ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയിലും പുറത്തും മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു; സ്ഥിതി ഗുരുതരം

Published on 13 April, 2021
 ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയിലും പുറത്തും മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു; സ്ഥിതി ഗുരുതരം
റായ്പൂര്‍: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത്. ഛത്തീസ്ഗഡിലെ അവസ്ഥയും മറിച്ചല്ല. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇവിടുത്തെ ആശുപത്രികളില്‍ മൃതശരീരങ്ങള്‍ കൂട്ടിയിടേണ്ടി വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസറുകള്‍ ഒഴിവില്ലാതായതോടെയാണ് മൃതശരീരങ്ങള്‍ ആശുപത്രി വരാന്തയില്‍ കൂട്ടിയിടേണ്ടി വന്നത്. ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

അപ്രതീക്ഷിതമായി മരണസംഖ്യ ഉയര്‍ന്നതോടെ റായ്പുരിലെ ഡോ. ഭീംറാവു അംബേഡ്ക്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ മൃതശരീരങ്ങള്‍ വരാന്തയിലും മോര്‍ച്ചറിക്കു പുറത്തു പൊരിവെയിലത്തും സൂക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. മരണം സംഭവിച്ചവരുടെ ബന്ധുക്കളും അടുത്തുണ്ട്. മോര്‍ച്ചറിയിലുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു മുമ്ബു തന്നെ പുതിയ മൃതദേഹങ്ങള്‍ വരുന്നതാണ് അവസ്ഥ രൂക്ഷമാകാന്‍ കാരണം.

ഒഴിവുള്ളിടത്തെല്ലാം മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. തങ്ങള്‍ നിസഹായരാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഒന്നോ രണ്ടോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപതു മരണങ്ങളാണു സംഭവിക്കുന്നത്. 20 പേര്‍ക്കുള്ള സൗകര്യം ഒരുക്കുമ്ബോഴേക്കും മരണസംഖ്യ അറുപതായി ഉയരുകയാണ്. അത്രയും സൗകര്യങ്ങള്‍ ഒരുക്കുക പ്രായോഗികമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഛത്തിസ്ഗഡില്‍ കഴിഞ്ഞ ദിവസം 10,521 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവരുടെ എണ്ണം 4,899 ആയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക