Image

കെ.ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് കോണ്‍ഗ്രസ്; നല്ല തീരുമാനമെ ന്ന് സി.പി.എം; രാജിവെക്കേണ്ടത് മുഖ്യമന്ത്രി കൂടിയെന്ന് ബി.ജെ.പി

Published on 13 April, 2021
  കെ.ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് കോണ്‍ഗ്രസ്;  നല്ല തീരുമാനമെ ന്ന് സി.പി.എം; രാജിവെക്കേണ്ടത് മുഖ്യമന്ത്രി കൂടിയെന്ന് ബി.ജെ.പി
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി നില്‍ക്കക്കള്ളിയില്ലാതെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജി ധാര്‍മികതയുടെ പുറത്തല്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കും ധാര്‍മികതയുടെ ഉത്തരവാദിത്വമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എന്തുകൊണ്ട് രാജി വെയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയര്‍ന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരു ഗതിയും ഇല്ലാതായപ്പോഴാണ് രാജിവെപ്പിക്കേണ്ടി വന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ജലീലിനെ തുടക്കം മുതല്‍ സി.പി.എം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ജലീലിന്റെ രാജി നല്ല തീരുമാനമാണെന്നും രാജിയെ സ്വാഗതം ചെയ്യുന്നതായും സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. രാജിവെച്ചതുകൊണ്ട് തെറ്റുചെയ്‌തെന്ന് അര്‍ഥമില്ല. ഉമ്മന്‍ ചാണ്ടിയോ എ. ബാബുവോ സമാനമായ സാഹചര്യത്തില്‍ രാജിവെച്ച ചരിത്രം കേരളത്തിലുണ്ടായിട്ടില്ല, യു.ഡി.എഫ് അല്ല ഞങ്ങള്‍ എന്നും രാജിവെക്കാനുള്ള മുഹൂര്‍ത്തം തീരുമാനിക്കേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.
എന്നാല്‍ രാജിവെക്കേണ്ടത് മുഖ്യമന്ത്രി കൂടിയാണെന്നും  എല്ലാം മുഖ്യമന്ത്രി അറിഞ്ഞു നടത്തിയതാണെന്നും ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക