Image

'യെസ്'ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; കെ.ടി. ജലീലിന്റെ രാജിയില്‍ പ്രതികരിച്ച്‌ പി.കെ ഫിറോസ്

Published on 13 April, 2021
'യെസ്'ഇതായിരുന്നു കമ്പനി കാണാനിരുന്ന യുദ്ധം; കെ.ടി. ജലീലിന്റെ രാജിയില്‍ പ്രതികരിച്ച്‌ പി.കെ ഫിറോസ്
കെ.ടി. ജലീലിന്റെ രാജിക്ക് പിന്നാലെ പ്രതികരണമായി അദ്ദേഹത്തിന്റെ പഴയ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച്‌ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. 'ഇതായിരുന്നോ 'കമ്ബനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം' എന്ന് 2019 ല്‍ കെ.ടി. ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടാണ് 'യെസ്' എന്ന ക്യാപ്ക്ഷനോടെപി.കെ. ഫിറോസ് പങ്കുവെച്ചിരിക്കുന്നത്.

സ്വജന പക്ഷപാതം നടത്തിയ ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്ഹതയില്ലെന്നായിരുന്നു ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്ബുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നായിരുന്നു കെ.ടി ജലീലില്‍ രാജിവെച്ചുകൊണ്ട് പ്രതികരിച്ചത്.

ലോകായുക്താ വിധിക്ക് പിന്നാലെ ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന ആവശ്യം പി.കെ ഫിറോസ് ഉള്‍പ്പെടെ പ്രതിപക്ഷ നിരയിലെ നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും രാജിയില്ലെന്ന് പറയുന്നത് ജനങ്ങളോടും നിയമസംവിധാനങ്ങളോടും ഭരണഘടനാ സ്ഥാപനത്തോടുമുള്ള വെല്ലുവിളിയാണെന്നും,ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷിചേരുമെന്നും പി.കെ. ഫിറോസ് പറഞ്ഞിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക