ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്ബാടും ആരാധകരെ സ്വന്തമാക്കിയ രാജമൗലിയുടെ പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍.ഇപോഴിതാ ആര്‍ആര്‍ആര്‍’ലെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നു. രാജമൗലി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
പത്ത് ഭാഷകളിലാകും സിനിമ എത്തുക. രുധിരം രണം രൗദ്രം എന്ന് മുഴുവന്‍ പേരുള്ള സിനിമയില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സണും ചിത്രത്തിലുണ്ട്. ആലിയ ഭട്ട് ആണ് നായിക.