Image

അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച

Published on 13 April, 2021
അന്തരിച്ച മുന്‍ മന്ത്രി കെ.ജെ.ചാക്കോയുടെ സംസ്കാരം ബുധനാഴ്ച
ചങ്ങനാശേരി : മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസിന്റെ ആദ്യകാല നേതാവുമായിരുന്ന കല്ലുകളം കെ.ജെ. ചാക്കോ (91) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നു ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 6.30നായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച 3.30ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മെത്രാപ്പൊലീത്തന്‍ പള്ളിയില്‍.

ഭാര്യ: ത്രേസ്യാക്കുട്ടി ചേര്‍ത്തല തൈക്കാട്ടുശേരി പറമ്പത്ത് കുടുംബാംഗം (വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: ഡെയ്‌സി (യുഎസ്എ), ജോയി (യുഎസ്എ), ലിസി (ഭാഭാ അറ്റോമിക് റിസര്‍ച് സെന്റര്‍, മുംബൈ), ആന്‍സി (എറണാകുളം). മരുമക്കള്‍: മാത്യു തോമസ് മൂങ്ങാമാക്കില്‍ എറണാകുളം, ജൂബി ചാക്കോ ശങ്കൂരിക്കല്‍ തിരുവനന്തപുരം, ടി. എ.പയസ്, തളികനേഴത്ത് എറണാകുളം, ടോണി ജോര്‍ജ് കണ്ണന്താനം എറണാകുളം.

1979ല്‍ സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭയില്‍ 16 ദിവസം റവന്യു, സഹകരണം, ഗതാഗതം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായി. നിയമസഭാ അഷ്വറന്‍സ് കമ്മിറ്റിയുടെയും പെറ്റീഷന്‍സ് കമ്മിറ്റിയുടെയും ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1970ല്‍ എംഎല്‍എ ആയപ്പോള്‍ മുതല്‍ കെ.ജെ. ചാക്കോ ഉന്നയിച്ച ‘പെസഹ വ്യാഴം’ അവധി എന്ന ആവശ്യം 1979ല്‍ മന്ത്രിയായിരിക്കെ നടപ്പാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക