Image

ബേപ്പൂരില്‍നിന്ന് പോയ ബോട്ടില്‍ ഇടിച്ചത് സിങ്കപ്പൂരില്‍നിന്നുള്ള ചരക്ക് കപ്പല്‍; മരണം മൂന്നായി; 9 പേരെ കാണ്‍മാനില്ല

Published on 13 April, 2021
ബേപ്പൂരില്‍നിന്ന് പോയ ബോട്ടില്‍ ഇടിച്ചത് സിങ്കപ്പൂരില്‍നിന്നുള്ള ചരക്ക് കപ്പല്‍; മരണം മൂന്നായി; 9 പേരെ കാണ്‍മാനില്ല


മംഗളൂരു/കോഴിക്കോട്: മംഗളൂരുവിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ കാണാതായ 11 പേരില്‍ രണ്ടുപേരെ കോസ്റ്റ് ഗാര്‍ഡും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്നാട് സ്വദേശി വേല്‍മുരുകന്‍(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബാക്കി ഒമ്പത് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.05-ഓടെയായിരുന്നു സംഭവം. സിംഗപ്പൂരില്‍നിന്നുള്ള എം.വി എപിഎല്‍ ലീ ഹാവ് റേ എന്ന ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്നവിവരം. അപകടമുണ്ടാക്കിയ കപ്പല്‍ സംഭവസ്ഥലത്തുതന്നെ തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക