Image

പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ

ജോബിന്‍സ് തോമസ് Published on 17 May, 2021
പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ
കേരളത്തിലെ പ്രതിപക്ഷ നേതാവാരെന്നറിയാനും ഇപ്പോള്‍ ജനങ്ങള്‍ ആകാംക്ഷയിലാണ്. സാധാരണയില്‍ നിന്നും വിത്യസ്തമായി ഒന്നിലധികം പേരുകള്‍ ആ സ്ഥാനത്തേയ്ക്ക് പറഞ്ഞുകേള്‍ക്കുന്നതാണ് ഈ ആകാംക്ഷയ്ക്കു കാരണം. എന്തായാലും ഇക്കാര്യത്തില്‍ നാളെ തീരുമാനം ആകുമെന്നാണ് കരുതുന്നത്. ഇതിനായുള്ള കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം നാളെ ചേരും. രാവിലെ കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുക. ഹൈക്കാന്‍ഡ് നിരീക്ഷകരും യോഗത്തില്‍ പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത. 

ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയും വൈത്തിലിംഗവുമാണ് പങ്കെടുക്കുക. രമേശ് ചെന്നിത്തലയുടേയും വി.ഡി സതീശന്റേയും പേരുകളാണ് ഈ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. യോഗത്തിനുമുന്നോടിയായി  ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എംഎല്‍എമാരെ ഒരോരുത്തരെയായി പ്രത്യേകം പ്രത്യേകം കാണും. ഇവിടെ ഒരു സമവായം രൂപികരിച്ച ശേഷമാകും നിയമസഭാ കക്ഷി യോഗത്തിലേയക്ക് പോവുക. ഇതിനുശേഷമാകും ഇവര്‍ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുക ഹൈക്കമാന്‍ഡാണ് പ്രഖ്യാപനം നടത്തുക. 

എംഎല്‍എമാരുടെ എണ്ണത്തില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കമെന്നതിനാല്‍ പരസ്യ വോട്ടിംഗ് നടന്നാല്‍ അത് ചെന്നിത്തലയ്‌ക്കെ ഗുണം ചെയ്യു. എന്നാല്‍ വിഡി സതീശന്‍ വരട്ടെയെന്നും മുഖം മാറട്ടെയെന്നുമുള്ള അഭിപ്രായം ചില ഐ ഗ്രൂപ്പ നേതാക്കള്‍ക്കുമുണ്ട് ഇവര്‍ ഇത് ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചേക്കും. ഇതും തീരുമാനത്തെ ബാധിക്കും. 

ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ മാറം എന്ന് ചെന്നിത്തലയും മുന്‍കൂട്ടി പറഞ്ഞിട്ടുണ്ട് ഇങ്ങനെ വന്നാല്‍ ചെന്നിത്തലയെ ദേശീയ തലത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചേക്കും. ചെന്നിത്തല മാറിയാല്‍ സതീശന്‍ എന്നതാണ് നിലവിലെ അഭിപ്രമായമെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രധാന സ്ഥാനത്തെത്തിക്കുന്നതിന് ഉമ്മന്‍ ചാണ്ടി അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ നീക്കം നടത്തുന്നുണ്ട്. 

പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ മാറ്റം വന്നാല്‍ അത് കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ കാര്യത്തിലും ഒരു മാറ്റത്തിന് കാരണമായേക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക