Image

ഗംഗ; കവിത, മിനി സുരേഷ്

Published on 17 May, 2021
ഗംഗ; കവിത, മിനി സുരേഷ്

 ഗംഗേ..നീയൊരു പുണ്യനദി...
സർഗ്ഗപ്രവാഹമായൊഴുകും സ്വർഗവാഹിനി...
ഭാരത സംസ്കൃതിയായൊഴുകും പുണ്യവതി...
മന്വന്തരങ്ങൾക്കപ്പുറം ഭഗീരഥൻ
ശ്രീ പരമേശ്വര തിരുജഡയിൽ നിന്നും 
ഭൂവിലേക്കാനയിച്ച
പവിത്ര ഗംഗേ...
ഇന്നു നിൻ മാറിൽ
കർമ്മാകർമ്മങ്ങൾ തൻ
മോക്ഷ വിശുദ്ധി തേടി
കബന്ധങ്ങളലയുന്നു...

അന്ധകാരത്തിന്നഗാധഗർത്തങ്ങളിൽ,
നീരാർച്ചനാ മന്ത്രങ്ങളുമായ്,
പിണങ്ങളൊഴുകുന്നു...
എത്ര കഷ്ടമീ കാഴ്ചകൾ....

ധൂപങ്ങൾ,പുഷ്പമാല്യങ്ങൾ
ഉടലാകെ വാരി വിതറി നീ..
മലിനയായി,
കളങ്കിതയായി
കണ്ണുനീരായൊഴുക്കുന്നു...
നിൻ ദുഃഖമാരറിയാൻ...

കത്തിക്കരിഞ്ഞ കബന്ധങ്ങളാൽ സുവർണ
 തീരങ്ങളിൽ
ചിതാഗ്നി കുണ്ഡങ്ങളെരിയുന്നു...
 ആത്മാക്കളുന്മാദനൃത്തം ചവിട്ടുന്നു.'
മൃതിദംശനമേറ്റ് വിലപിക്കും ജoരമോഹങ്ങളിൽ'
നൽകാം ഒരു കൈക്കുമ്പിൾ ബലിതർപ്പണം...

മദംപൂണ്ട മനുഷ്യർ ആർത്തലറുമീ മണ്ണിൽ
മഹാവ്യാധികൾ പെരുകുന്നു...
അർദ്ധ സുഷുപ്തിയിൽ മയങ്ങാതെ
മടങ്ങുക,
വാസഭൂവിലേക്ക് സ്വസ്ഥം....
ഗംഗേ മടങ്ങുക...
അഗ്നിപ്രവേശത്തിനൊരുങ്ങുകയാണീ  ഭൂമി....
അത്രമേൽ കരുണയറ്റ മർത്യജന്മങ്ങൾതൻ
ക്രൂരതകളേറെയല്ലോ...
ഗംഗേ മടങ്ങുക നീ
കാലവൈരിതൻ തുരുജഡയിലേക്ക്...
നിൻ പുണ്യമെന്നും നിറഞ്ഞു നിൽക്കട്ടെ...
Join WhatsApp News
American Mollakka 2021-05-17 19:15:47
അസ്സലാമു അലൈക്കും ..മിനി സുരേഷ് സാഹിബ ഇങ്ങടെ കബിത നന്നായിരുന്നു. ഗദ്യകവിത എന്നപേരിൽ വായിൽതോന്നിയത് എഴുതികൂട്ടുന്നവരിൽ നിന്നും വ്യത്യസ്തമായി. പക്ഷേങ്കില് ഞമ്മക്ക് ഒരു സംസം. ഇങ്ങടെ ഈ ബരികൾ മുയുവനായിശരിയാണോ ശ്രീ പരമേശ്വര തിരുജഡയിൽ നിന്നും ഭൂവിലേക്കാനയിച്ച പവിത്ര ഗംഗേ... ഭഗീരഥൻ സ്വർഗത്തുനിന്നുമല്ലേ ഗംഗയെ കൊണ്ടുബന്നത്. ഇത്ര പെരുത്ത് മോളിൽ നിന്ന് വരുന്ന ഗംഗയെ ഭൂമിക്ക് താങ്ങാൻ കെല്പുണ്ടാകില്ല അതുകൊണ്ട് ആ നീലകണ്ഠനോട് എന്നെ തടുത്ത് ആ ജടയിൽ നിന്നും മെല്ലെ മെല്ലെ ഒഴുകിപ്പിക്കണമെന്നല്ലേ ഗംഗാ ഉമ്മ ഭഗീരഥനോട് പറഞ്ഞത്. .. ഞമ്മള് ബായിച്ചത് തെറ്റായിരിക്കാം. കബയിത്രി വിശദീകരിക്കുമെന്നു ഞമ്മള് ആശിക്കുന്നു. ശ്രീ പരമേശ്വര തിരുജടയിൽ നിന്ന് തന്നെയാണ് ഇമ്മടെ ഗംഗാ ഉമ്മ ഒയ്കി ബരുന്നത് . അതിൽ തെറ്റില്ലെന്ന് ഞമ്മക്ക് അറിയാം. പക്ഷെ ഒരു ചേരായക. അപ്പൊ ഇങ്ങള് മറുപടി തരുമല്ലോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക