Image

പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് വെന്റിലേറ്ററുകളും ഒരുപോലെ- രാഹുല്‍ ഗാന്ധി

Published on 17 May, 2021
പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് വെന്റിലേറ്ററുകളും ഒരുപോലെ- രാഹുല്‍ ഗാന്ധി



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച വെന്റിലേറ്ററും ഒരുപോലെയാണെന്നാണ് രാഹുലിന്റെ വിമര്‍ശനം. 'പ്രധാനമന്ത്രിക്കും പി.എം. കെയേഴ്സ് വെന്റിലേറ്ററുകള്‍ക്കും തമ്മില്‍ നിരവധി സാമ്യതകള്‍ ഉണ്ട്. സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതില്‍ രണ്ടും തികഞ്ഞ പരാജയം, അവശ്യസമയത്ത് രണ്ടും കണ്ടെത്തുക പ്രയാസം.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പഞ്ചാബിലെ ആശുപത്രിയില്‍ പി.എം. കെയേഴ്സ് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നതായുളള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിറകേയാണ് രാഹുലിന്റെ വിമര്‍ശനം.   എന്നാല്‍, ഈ ആരോപണത്തെ തള്ളി കേന്ദ്രം രംഗത്തെത്തി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് വെന്റിലേറ്ററുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിന് പിന്നിലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക