ഒന്‍പത് പുതുമുഖങ്ങളെ അണിനിരത്തി മമാസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന
ചിത്രമാണ് സിനിമാ കമ്പനി. സിനിമ മാത്രം സ്വപ്നം കണ്ട് സിനിമയെക്കുറിച്ച്
മാത്രം ചര്‍ച്ചചെയ്ത് ഓരോ ദിവസവും പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങുന്ന നാലു
ചെറുപ്പക്കാര്‍. ഒരിക്കല്‍ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍വച്ച് പരസ്പരം
പരിചയപ്പെട്ടതാണ്. സമാനചിന്താഗതിക്കാരായ അവര്‍ എറണാകുളത്ത് എത്തിയപ്പോഴും അവര്‍
വീണ്ടും കണ്ടുമുട്ടി സിനിമാസൗഹൃദം ഊട്ടി ഉറപ്പിക്കുകയായിരുന്നു.
പലവിധ
സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണെങ്കിലും അവര്‍ എന്നും നഗരങ്ങളിലെ സ്ഥിരം
കേന്ദ്രങ്ങളില്‍ ഒത്തുകൂടി. സിനിമയായിരുന്നു അവരുടെ ലക്ഷ്യം. സിനിമയിലെ നാല്
മേഖലയിലായിരുന്നു ഓരോരുത്തര്‍ക്കും താല്പര്യം.
അങ്ങനെ നാലുപേര്‍ പോള്‍,
പാറു, പണിക്കര്‍, ഫസല്‍ സിനിമയിലൂടെ സൗഹൃദം കെട്ടിപ്പൊക്കി സ്വപ്നങ്ങള്‍ നെയ്തു.
ഓരോരുത്തരും തങ്ങളുടെ മേഖലകളില്‍ എത്തി വിജയം ആഘോഷിക്കുന്നതും മനസില്‍
കണ്ടു.
പക്ഷേ, വിധിച്ചത് മറ്റൊന്നായിരുന്നു. ഈ നാലുപേര്‍ക്കും ഒരു സിനിമ
ഒരുക്കാനുള്ള അവസരമാണ് കൈവന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന സംഭവങ്ങള്‍
അവരെ ഒരു സിനിമ സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ നാലുപേരും ഒരുമിച്ച്
സിനിമയ്ക്കായി ഇറങ്ങിത്തിരിച്ചു. തുടക്കക്കാരായ ഇവര്‍ നേരിടുന്ന പ്രതിസന്ധികളാണ്
വളരെ രസകരമായി ഹൃദയസ്പര്‍ശിയായി സിനിമാ കമ്പനി എന്ന ചിത്രത്തില്‍
ദൃശ്യവത്കരിക്കുന്നത്.
പോളായി ബേസില്‍, പണിക്കരായി സഞ്ജീവ്, ഫസലായി
ബദ്രി, പാറുവായി ശ്രുതി എന്നിവരാണ് സിനിമാ കമ്പനിയായി ഈ ചിത്രത്തില്‍ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിധിന്, സനം, അങ്കിത, സ്വാസിക, ശിബില
എന്നിവരാണ് മറ്റ് അഞ്ചുപേര്‍. ഒപ്പം കൃഷ്ണ, ലാലു അലക്സ്, കൊച്ചുപ്രേമന്,
ശ്രീഹരി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
കല- സുനില്‍
ലാവണ്യ, മേക്കപ്- റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- റസാക് തിരൂര്‍, പരസ്യകല-
ജയറാം, എഡിറ്റിംഗ്- ശ്രീകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- രതീഷ്, ശ്രീഹരി,
അസിസ്റ്റന്റ് ഡയറക്ടര്‍- സുനീഷ്, രാജേഷ്, സുമേഷ്, സൗമ്യ, ഷാബിന്, പ്രൊഡ.
എക്സിക്യൂട്ടീവ്- ദിലീപ് കോതമംഗലം. -എ.എസ്. ദിനേശ്.