Image

പ്രണയവും പ്രതികാരവും ഇടകലര്‍ന്ന ചെറുക്കനും പെണ്ണും

Published on 04 January, 2012
പ്രണയവും പ്രതികാരവും ഇടകലര്‍ന്ന ചെറുക്കനും പെണ്ണും
ദേശീയ പുരസ്‌ക്കാരം നേടിയ ഒരിടം എന്ന സിനിമയ്ക്കു ശേഷം പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചെറുക്കനും പെണ്ണും. ശ്രീജിത്ത് വിജയ് നായകനാകുന്ന ചിത്രത്തില്‍ എങ്കേയും എപ്പോതും ഫെയിം ദീപ്തിയാണ് നായിക. സിനിമയുടെ ഫോട്ടോ ഷൂട്ട് കൊച്ചിയില്‍ നടന്നു. 

രതിയും പ്രതികാരവും കലര്‍ന്ന ഒരു പുതിയകാല പ്രണയകഥ ആവിഷ്‌കരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍  പ്രദീപ് നായരും രാജേഷ് വര്‍മ്മയുമാണ്. വാടാമല്ലി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാജേഷ് വര്‍മ്മയുടെ രണ്ടാമത്തെ തിരക്കഥയാണ് ചെറുക്കനും പെണ്ണും. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അരുണ്‍ സിദ്ധാര്‍ഥ്്. എം മനോജാണ് ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത്. ചിത്രസംയോജനം ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ഫിലിം ബഫ് പ്രൊഡക്ഷന്‍ സാണ് ചിത്രം നിര്‍മിക്കുന്നത്.

എങ്കേയും എപ്പോതും എന്ന തമിഴ് ചിത്രത്തില്‍ മികച്ച വേഷം കാഴ്ചവച്ച ദീപ്തിയെ മലയാളത്തിലെത്തിക്കുന്ന ചിത്രം കൂടിയാണ് ചെറുക്കനും പെണ്ണും.  ഫോട്ടോഗ്രാഫര്‍ അര്‍ഷല്‍ പട്ടാമ്പിയുടെ സ്റ്റുഡിയോ ഫ്‌ളോറില്‍ നടന്ന ഫോട്ടോ ഷൂട്ടില്‍ ശ്രീജിത്ത് വിജയ്, ദീപ്തി, മിഥുന്‍ എന്നിവര്‍ പങ്കെടുത്തു. കുമാര്‍ എടപ്പാള്‍ വസ്ത്രാലങ്കാരവും പ്രദീപ് പത്മനാഭന്‍ കലയും ബിനേഷ് ഭാസ്‌ക്കര്‍ ചമയവും നിര്‍വഹിച്ചു. ഫാസിലിന്റെ ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയ ശ്രീജിത്ത് വിജയ് രതിനിര്‍വേദത്തിലൂടെയാണ് ജനപ്രീതി നേടുന്നത്. റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന എന്നെന്നും ഓര്‍മയ്ക്കായ് എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കു ന്ന ശ്രീജിത്തിന്റെ നാലാമത്തെ ചിത്രമാണ് ചെറുക്കനും പെണ്ണും.

പ്രണയവും പ്രതികാരവും ഇടകലര്‍ന്ന ചെറുക്കനും പെണ്ണും പ്രണയവും പ്രതികാരവും ഇടകലര്‍ന്ന ചെറുക്കനും പെണ്ണും പ്രണയവും പ്രതികാരവും ഇടകലര്‍ന്ന ചെറുക്കനും പെണ്ണും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക