Image

ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍ - ഭാഗംമൂന്ന്‌: ഭാഷാന്തരം ജി. പുത്തന്‍കുരിശ്‌)

Published on 24 August, 2015
ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍ - ഭാഗംമൂന്ന്‌: ഭാഷാന്തരം ജി. പുത്തന്‍കുരിശ്‌)

നിങ്ങള്‍ എന്റെ സഹോദരനാണ്‌ എന്തെന്നാല്‍ നിങ്ങള്‍ ഒരു മനുഷ്യനാണ്‌
കൂടാതെ നമ്മള്‍ രണ്ടുപേരും പരിശുദ്ധാത്‌മാവിന്റെ മക്കളാണ്‌
നമ്മള്‍ തുല്യരുംഒരെമണ്ണിനാല്‍സൃഷ്‌ടിക്കപ്പെട്ടവരുമാണ്‌.
ഒളിഞ്ഞിരിക്കുന്ന സത്യങ്ങളുടെസാരം ഗ്രഹിക്കാന്‍ നീ എന്റെസഹായിയും
ജീവിതത്തിന്റെയാത്രയില്‍ നീ എന്റെസഹയാത്രികനുമാണ്‌. നീ ഒരു
മനുഷ്യനാണെന്ന കാര്യംമാത്രംമതി നിന്നെ ഒരുസഹോദരനെപ്പോലെ
സ്‌നേഹിക്കാന്‍നിന്റെഇഷ്‌ടംപോലെഎന്നെക്കുറിച്ച്‌സംസാരിക്കാംകാരണം
നാളെ നിന്നെകൊണ്ടുപോകുകയും, നിന്റെസംസാരം ന്യായവിധിക്കുള്ള
തെളിവായി അവന്‍ ഉപയോഗിക്കും, അങ്ങനെ നിനക്ക്‌ നീതിലഭിക്കും.
എന്റെകൈവശമുള്ളതൊക്കേയും നിനക്ക്‌ എടുക്കാം, കാരണംഎന്റെ
അത്യാഗ്രഹമാണ്‌ധനം സാമ്പാദിക്കാന്‍ എന്നെ പ്രേരിപ്പിത്‌അത്‌കൊണ്ട്‌
എന്റെഓഹരി നിന്നെസംതൃപ്‌തനാക്കുമെങ്കില്‍ നീ അതിന്‌ അര്‍ഹനാണ്‌.
നീ ആഗ്രഹിക്കുന്നതെന്തും നിനക്ക്‌ എന്നോട്‌ചെയ്യാംപക്ഷെ ഒരിക്കലും
നിനക്ക്‌ എന്റെസത്യത്തെ സ്‌പര്‍ശിക്കാന്‍ കഴിയില്ല. നിനക്ക്‌ രക്‌തത്തെ
ചിതറിക്കാന്‍ കഴിഞ്ഞേക്കും പക്ഷെ എന്റെആത്‌മാവിനെ വൃണപ്പെടുത്താനോ
അതിനെ നശിപ്പിക്കാനോ നിനക്ക്‌ കഴിയില്ല.നിനക്ക്‌ എന്റെകൈകളെ
ചങ്ങലകൊണ്ട്‌കെട്ടിയുംകാലുകളെആമത്തിനിട്ടുംഇരുട്ടറകളില്‍
അടയ്‌ക്കാന്‍കഴിഞ്ഞേക്കും പക്ഷെ ആര്‍ക്കുംഎന്റെചിന്തകളെ
അടിമയാക്കാന്‍ കഴിയില്ലകാരണംഅത്‌അനന്തമായആകാശത്ത്‌
ഒരുഇളംകാറ്റുപോലെസ്വതന്ത്രമാണ്‌.നിങ്ങള്‍എന്റെസഹോദരനാണ്‌
ഞാന്‍ നിങ്ങളെസ്‌നേഹിക്കുന്നു.ഞാന്‍ നിന്റെദേവാലയത്തില്‍ നിന്നെ
ആരാധിക്കാനുംനിന്റെ ക്ഷേത്രത്തില്‍മുഴങ്കാലില്‍ നില്‍ക്കാനും,
മോസ്‌കില്‍ നിസ്‌കരിക്കാനും ഇഷ്‌ടപ്പെടുന്നു.നീയുംഞാനും ഒരു
വിശ്വാസത്തിന്റെമക്കളാണ്‌.വ്യത്യസ്‌തമായവിശ്വാസങ്ങളെല്ലാം
വ്യാപിച്ചുകിടക്കുന്ന, എല്ലാവര്‍ക്കും പൂര്‍ണ്ണമായആത്‌മാവിനെ
കാഴ്‌ചദ്രവ്യമായി നല്‍കുന്ന, എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ അഭിലഷിക്കുന്ന
പരമേശ്വരന്റെസ്‌നേഹമുള്ളകൈയിലെവിരലുകളല്ലാതെമറ്റൊന്നുമല്ല
നിന്റഅറിവില്‍ നിന്ന്‌ നേടിയസത്യത്തെ ഞാന്‍ സ്‌നേഹിക്കുന്നു;
എന്നാല്‍ ആ സത്യത്തെ എന്റെഅറിവില്ലായ്‌മകൊണ്ട്‌ എനിക്ക്‌ കാണാന്‍
കഴിയുന്നില്ല.പക്ഷെ ഞാനതിനെ ഒരുദിവ്യമായകാര്യമായികാണുന്നു
കാരണംഅത്‌ആത്‌മാവിന്റെ പ്രവര്‍ത്തിയില്‍ നിന്നുള്ളതാണ്‌. നിന്റെസത്യവും
എന്റെസത്യവും, പുഷ്‌പങ്ങളുടെസൗരഭ്യം എങ്ങനെ കൂടികലര്‍ന്ന്‌
ഒന്നാകുന്നതുപോലെ, അനശ്വരമായി നിത്യസ്‌നേഹത്തിലുംസൗന്ദര്യത്തിലും
ജീവിക്കുന്ന ശാശ്വതസത്യമായി വരാന്‍പോകുന്ന ലോകത്ത്‌വച്ച്‌കണ്ടുമുട്ടും
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുകാരണം നിന്റശക്‌തനായ പീഡകന്റെമുന്നില്‍
നീ ദുര്‍ബലനും ആത്യഗ്രിയായ ധനവാന്റെമുന്നില്‍ നീഅഗതിയുമാണ്‌.
ഈ കാരണങ്ങളാല്‍ ഞാന്‍ നിനക്ക്‌ വേണ്ടികണ്ണീരൊഴുക്കുകയും നിന്നെ
സ്വാന്തനപ്പെടുത്തുകയുംചെയ്യുന്നു.എന്റെ കണ്ണുനീര്‍തുള്ളിയുടെ പിന്നില്‍നിന്ന്‌
ഞാന്‍ നോക്കുമ്പോള്‍, പ്രസന്നതയോടെ നിന്റെ പീഡകരോട്‌ ക്ഷമിച്ചുകൊണ്ട്‌
നീതിയുടെകരങ്ങാളാല്‍ആശ്ലേഷിക്കപ്പെട്ടവനായിഞാന്‍ നിന്നെ കാണുന്നു.
നീ എന്റസഹോദരനാണ്‌ എന്നുമാത്രമല്ല ഞാന്‍ നിന്നെ സ്‌നേഹിക്കുകയും ചെയ്യുന്നു.

A Poet’s Voice - Poem by Kahlil Gibran

Part Three

Thou art my brother because you are a human, and we both are sons of one Holy Spirit; we are equal and made of the same earth.

You are here as my companion along the path of life, and my aid in understanding the meaning of hidden Truth. You are a human, and, that fact sufficing, I love you as a brother. You may speak of me as you choose, for Tomorrow shall take you away and will use your talk as evidence for his judgment, and you shall receive justice.

You may deprive me of whatever I possess, for my greed instigated the amassing of wealth and you are entitled to my lot if it will satisfy you.

You may do unto me whatever you wish, but you shall not be able to touch my Truth.

You may shed my blood and burn my body, but you cannot kill or hurt my spirit.
You may tie my hands with chains and my feet with shackles, and put me in the dark prison, but who shall not enslave my thinking, for it is free, like the breeze in the spacious sky.

You are my brother and I love you. I love you worshipping in your church, kneeling in your temple, and praying in your mosque. You and I and all are children of one religion, for the varied paths of religion are but the fingers of the loving hand of the Supreme Being, extended to all, offering completeness of spirit to all, anxious to receive all.

I love you for your Truth, derived from your knowledge; that Truth which I cannot see because of my ignorance. But I respect it as a divine thing, for it is the deed of the spirit. Your Truth shall meet my Truth in the coming world and blend together like the fragrance of flowers and becoming one whole and eternal Truth, perpetuating and living in the eternity of Love and Beauty.

I love you because you are weak before the strong oppressor, and poor before the greedy rich. For these reasons I shed tears and comfort you; and from behind my tears I see you embraced in the arms of Justice, smiling and forgiving your persecutors. You are my brother and I love you.

ഒരു കവിയുടെ ശബ്‌ദം (ഖലീല്‍ജിബ്രാന്‍ - ഭാഗംമൂന്ന്‌: ഭാഷാന്തരം ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Anthappan 2015-08-24 10:44:04

Poets must read the translation by G. Puthenkurish or the poem in English by the Khalil Gibran.   I am glad G. Puthenkurish is posting both English and Malayalam translation for the benefit of readers.  A writer whether a poet, Novelist or any one for that reason must impact the society with their writing and bring a change in the community they live in.   If your writing is about injustice in the society then it must make the readers to think and influence the society to bring justice to all.  There must be a theme and it must be substantiated with your arguments to drive that theme into the mind of readers.   Here,  the poet calls the fellow being, ‘thou art my brother because you are a human and we are sons of the same Holy Spirit and made of the same earth”.   Who can pass by the poem written by Khalil Gibran,  without reading it completely,  because of the love and compassion embed in the lines?  The great tragedy of humanity in the time we are living in is the lack of our ability to see people as one.  And, the religion which is supposed to work as liaison is dividing the people and fishing in the muddy water.   A writer must think many times before they dump their writing on to the pages of paper or book that their writing is going to live in the heart and mind of the generation to come and inspire them.  We are reading the poems of Khalil Gibran which was written probably in the end of 1800 and the beginning of 1900. The truthful, compassionated and the steadfast mind of a poet is resonated throughout the poem. -Kudos to G. Puthenkurish for the translation.

andrew 2015-08-24 12:40:20


Poetry is not meant for all to read and understand. May be 3% of the population has the capacity. Gibran's poems may look simple but they carry deep messages. Almost all lines of the poem are great, the more one reads more the meanings bloom and intoxicate us. Many of his poems are true to his inner vision. An inspiration from within reflecting his personality and vision. He never wrote for name or fame like the so called poets of present times. A poet must be a lover of humanity. Poet's writings must inspire and stimulate humans to be good and love the humanity. Poet's life must be transparent and so the poems. Meaningless rhyming words won't make a poem. A poet must be a pathfinder and a leader.

Here are a few lines to emphasize: '' Thou art my brother because you are human............ we are equal and made of the same earth”. Here it is; the should be core of all religions. We can throw away volumes of scripture and follow these glorious divine words. If humans can realize the inner and whole meaning of these lines, there will be peace on this earth. There won't be any more poverty. Unfortunately the land that Gibran was born is torn and tormented by fanatics. humans are fleeing. The land which became holy because of his birth is now the axis of all evil, in fact a hell, real hell.


"എന്റെകൈകളെ
ചങ്ങലകൊണ്ട്‌കെട്ടിയുംകാലുകളെആമത്തിനിട്ടുംഇരുട്ടറകളില്‍
അടയ്‌ക്കാന്‍കഴിഞ്ഞേക്കും പക്ഷെ ആര്‍ക്കുംഎന്റെചിന്തകളെ
അടിമയാക്കാന്‍ കഴിയില്ലകാരണംഅത്‌അനന്തമായആകാശത്ത്‌
ഒരുഇളംകാറ്റുപോലെസ്വതന്ത്രമാണ്‌" - what a beauty !

I don't have the ability to admire this great poet.

Thank you again Mr. Puthenkurish. You are a true lover of humanity too and that is why you dedicate yourself for translating this great poems. May more like you fill this earth so we can hope for peace.

rejice 2015-08-24 14:02:19
hello puthen kurishe ...ippol ivide nikku... enthina purakottu pokunnathu... 2015-le enthenkilum undo..?? jibran annu OK aayirunnu.AA SAMAYATHU.. Ivide aayirikkanam nammal ippol. shavam chummikkondu nadakkaruthu. athu dhehippikkanam, budhantethayalum shari, krishanante aayalum shari,k andrews nte aayalum shari,, athu dhehippikkuka thanne venam.
anthony 2015-08-24 15:58:18
vasthavathil englishil vayikunnathu easier and better.
വിദ്യാധരൻ 2015-08-24 20:33:25
ന വേത്തി യോ യസ്യ ഗുണപ്രകർഷം 
സ തം സദാ നിന്ദതി നാ ത്രചിത്രം 
യഥാ കിരാതി കരി കുംഭ ലബ്ദാം 
മുകതാം പരി ത്യജ്യ ബഭർത്തി ഗുജാം 

ഏതൊരുവനാണ് ഒരു വസ്തുവിന്റെ ഉൽകൃഷ്ട ഗുണത്തെ അറിയാത്തത്, അവൻ അതിനെ എപ്പോഴും നിന്ദിക്കുന്നതിൽ  അത്ഭുതപ്പെ ടേണ്ടതില്ല. കിരാത സ്ത്രീ ആനയുടെ മസ്തകത്തിൽ നിന്ന് ലഭിച്ച മുത്ത്‌ എറിഞ്ഞിട്ട് കുന്നികുരുമാല ധരിക്കുന്നു. എന്ന് പറഞ്ഞതുപോലെ വർഷങ്ങൾക്ക് മുൻപ് ഖലീൽ ജിബ്രാനെപ്പോലെയുള്ളവർ മനുഷ്യ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ കൃതികൾ(മുത്തുകൾ ) വലിച്ചെറിഞ്ഞു മനുഷ്യർ ആധുനികം എന്ന കുന്നികുരുമാലക്ക് പിന്നാലെ പായുകയാണ്.  ഒട്ടും മാറ്റ് നഷ്ടപ്പെടാതെ കാലത്തെ അതിജീവിച്ചു ഇത്തരം കൃതികൾ നില  നില്ക്കുന്നത്തിന്റെ  കാരണം എന്താണ് എന്ന് ആധുനിക എഴുത്തുകാർ പഠിക്കേണ്ടതാണ്.   ആർദ്രതയും കരുണയും നിറഞ്ഞ സ്നേഹം മനുഷ്യൻ ഉള്ളടത്തോളം കാലം നിലനില്ക്കും.  അങ്ങനെയുള്ള സ്നേഹത്തെ വിഷയമാക്കിയാണ് ഖലീൽ ജിബ്രാൻ കവിത കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ കവിതകളെ വിവർത്തനത്തിനു ശ്രീ . പുത്തൻകുരിശു തിരഞ്ഞെടുത്തതിൽ അത്ഭുതപ്പെടാനില്ല.  ആ സ്നേഹം ഈ കാലഘട്ടത്തിലും പ്രസക്തമാണ്. ആ സ്നേഹത്തിന്റെ അഭാവമാണ് ഇന്ന് ലോകത്ത് സൃഷ്ടിക്കപ്പെടുന്ന അരാജകത്ത്വത്തിന്റെയും മനുഷ്യകുരുതികളുടെയും പിന്നിൽ പ്രേരകമായി വർത്തിക്കുന്നത്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകരായിരിക്കണ്ട മതം ഇന്ന് പ്രഘോഷിക്കുന്നതു മരണമാണ്.  ഇത്തരം അനീതിയുടെയും അക്രമത്തിന്റെയും പാതകളിൽ നിന്ന് പിൻതിരിയാൻ ഈ തലമുറയെ പ്രേരിപ്പിക്കുന്ന കവിതകളോ കഥകളോ ഈ കാലഘട്ടത്തിൽ വിരളമായെ കാണാനുള്ളു.  ആകർഷണം, സെൽഫീ (സെല്ഫിഷ് എന്നതിന്റെ ചുരക്ക ഭാഷയായിരിക്കാം ) തുടങ്ങി പുതു മഴക്ക തളിർക്കുന്ന തകരയെപ്പോലെ കവിതകളും കഥകളും നമ്മളുടെ മുന്നിലൂടെ ഒരു ചലച്ചിത്രം പോലെ മിന്നി മറയുകയാണ്.  
വിദ്യാധരൻ 2015-08-25 20:07:39
പ്രിയ പത്രാധിപർക്ക് 

ഞാൻ റെജിസ് അവറുകളുടെ സംശയ നിവർത്തിക്കായി ഒരു മെയിൽ അയച്ചിരുന്നു. അത് കൈപ്പറ്റിയതായി ഇതുവരെയും ഒരു വിവരവും കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു കാത്തയക്കുന്നത്. ദയവു ചെയ്തു അങ്ങതു അദ്ദേഹത്തിനു കൈപ്പറ്റിയതായി തെളിയിക്കുന്ന എന്തെങ്കിലും ഒരു തെളിവ് ഇവിടെ പ്രസിദ്ധികരിച്ചാൽ നാന്നയിരുന്നെനെ.    സംശയം എല്ലാവർക്കും ഉണ്ടാകാം പക്ഷെ മതിയാ തെളിവുകൾ സഹിതം ആ സംശയത്തെ സാധൂകരിക്കുകയാണ് വേണ്ടത്.  ഞാൻ ആരാണെന്ന് എഫ് ഐ കൊണ്ട് അന്വേഷിപ്പിച്ചവരും ഇവിടെയുണ്ടല്ലോ.  കൂടാതെ പലരും പത്രാധിപരുടെ അടുത്ത സുഹൃത്ത് എന്ന നാട്യത്തിൽ എന്നെക്കുറിച്ച് വിവരങ്ങൾ ചോർത്താൻ ശ്രമിക്കാറുണ്ടായിരിക്കുമല്ലോ? ഇത്തരക്കാര് മിക്കാവാറും ടീച്ചർ  പറയാറുള്ളത് പോലെ കോഞ്ഞാണ്ടമാരാണ്.  വിദ്യാധരൻ 
വായനക്കാരൻ 2015-08-25 21:57:14
പ്രിയ പത്രാധിപർ,
റെജീസ്-വിദ്യാധരൻ സംവാദത്തിൽ‌പ്പെട്ട ചിലകമന്റുകൾ എന്തോ കാരണവശാൽ അപ്രത്യക്ഷമായതായി കാണുന്നു. അതിന്റെ സമീപത്തു കിടന്നതുകൊണ്ടാണോ അതുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ കമന്റുകളും അപ്രത്യക്ഷമായത്? 
CID Moosa 2015-08-26 07:08:24
ഇനി നിങ്ങള് തന്നെയാണോ വായനക്കാരാ ഈ വിദ്യാധരൻ?  പത്രാധിപർ പ്രസിധികരിചാലല്ലേ മനസിലാക്കാൻ പറ്റു ! നിങ്ങൾ അയച്ചതും വിദ്യാധരൻ അയച്ചതുംകൂടി റജിസിന് അയച്ചുകൊടുക്കണം എന്തെങ്കിലും പ്രശ്നം കാണും.  എന്തായാലും കട്ടിയായ എന്തോ ആണെന്നെള്ളതിനു സംശയം ഇല്ല. കാരണം റജിസിന്റെ അനക്കം കേൾക്കുന്നില്ല 
വായനക്കാരൻ 2015-08-26 13:33:19
CID  മൂസ, ദ ഇതാണ് കുറച്ച് മണിക്കൂറുകൾ കഴിഞ്ഞ് അപ്രത്യക്ഷ മായ ഒരു കമന്റ്. കവിത എങ്ങിനെ ദുരൂഹമാക്കമെന്നതിന് ഉദാഹരണമായി ഡോ. കുഞ്ഞാപ്പുവിന്റെ കവിതക്ക് പോസ്റ്റുചെയ്തത്.

വാമനപാദാഘാതത്തിൻ 
സ്മരണപ്പെരുനാളിൻ ഉച്ചയത്താഴത്തിൽ
ഇരുദശവിഭവക്കൂട്ടിൽ പ്രമാണി
പാണ്ട്യപ്രഭയൂറും ഉപദംശ സരിത്തിൽ
ഏകകോശജീവാംശ രസതന്ത്ര 
അനുക്രമണ പ്രക്രിയ പരിണിതഫലത്തിൻ
വാതകപ്രസാരണത്തിൻ ഉന്നതി തേടലിൽ 
നാസാരന്ധ്രഘ്രാണ പ്രക്രിയ തൻ വേലിയേറ്റം
മസ്തിഷ്ക പ്രഹര പൂരം
ഗുരുത്വാകര്ഷണ ചലനം. ഡിം.    

(അർത്ഥം: ഓണസദ്യയിൽ വിളമ്പിയ വളിച്ച സാമ്പാറിന്റെ മണമടിച്ച് ബോധം കെട്ട് നിലം പതിക്കുന്നു.)
kumar 2015-08-26 16:25:30
അമേരിക്കൻ മലയാളി സംഘറ്റനകളുടെ മിക്ക ഓണത്തിന്റെയും സ്ഥിതി ഇതാണ്. തണുത്തു മരച്ച ചോറും തണുത്ത കറികളും.  അതിനു വേണ്ടി ചെല്ലുംപോഴെ പിരിവും. ഈ ഓണാഘോഷം ഒരു പ്രഹസനം തന്നെ.
വിദ്യാധരൻ 2015-08-26 17:04:53
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തംകൊളുത്തി പട എന്ന് പറഞ്ഞപോലെയാണല്ലോ വായനക്കാരാ. ഡോ. കുഞ്ഞാപ്പുവിന്റെ കവിത മനസിലാക്കാൻ കഴിയാത്തതുകൊണ്ടാണ് പുത്തൻകുരിശിന്റെ കവിത വായിക്കാൻ  വന്നത്.ആപ്പോളുണ്ടതാ അതിലും ദുഷ്ക്കരമായ്തോന്നു ഇറക്കി വിട്ടിരിക്കുന്നു. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു? നന്നായിരിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക