Image

കള്ളനോട്ടു സംഘം പിടിയില്‍

ബഷീര്‍ അഹമ്മദ് Published on 15 September, 2015
കള്ളനോട്ടു സംഘം പിടിയില്‍
കോഴിക്കോട് : കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം ചെയ്ത സംഘം പിടിയിലായി.

ഒന്‍പത് മാസത്തിനകം 18 ലക്ഷം രൂപയുടെ കള്ളനോട്ട് കേരളത്തില്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതായി പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും 10 ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ട് നിര്‍മ്മിക്കാനുള്ള ഉപകരണവും പിടിച്ചെടുത്തു. കോഴിക്കോട് പാവമണി റോഡിലെ മദ്യവില്‍പനശാലയില്‍ 500 രൂപയുടെ കള്ളനോട്ടുമായെത്തിയ ബിജുവിനെ സംശയം തോന്നിയ ജീവനക്കാരന്റെ സഹായത്തോടെ പോലീസ് പിടികൂടിയപ്പോഴാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ സംഘത്തെ പോലീസിനു പിടികൂടാനായത്.

ഗോള്‍ഡ് ജോസഫ്, ശശി, അനൂപ്, ഷിനാബ്, ബിജു എന്നിവരെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതികളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കള്ളനോട്ടു സംഘം പിടിയില്‍
പോലീസ് പിടിച്ചെടുത്ത കള്ളനോട്ടും നിര്‍മ്മിക്കാനുപയോഗിച്ച ഉപകരണവും പോലീസ് പ്രദര്‍ശിപ്പിക്കുന്നു.
കള്ളനോട്ടു സംഘം പിടിയില്‍
പിടിയിലായ പ്രധാന പ്രതി ഗോള്‍ഡ് ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക