Image

ജയില്‍ മതിലുകള്‍ക്കപ്പുറം ആകാശ വിസ്മയം

ബഷീര്‍ അഹമ്മദ് Published on 02 October, 2015
ജയില്‍ മതിലുകള്‍ക്കപ്പുറം ആകാശ വിസ്മയം
കോഴിക്കോട് : ആകാശവിസ്മയം കാണുമ്പോഴും ജയില്‍ മതിലുകള്‍ക്കപ്പുറത്തുള്ള സ്വതന്ത്രമായ ജീവിതമായിരുന്നു അവരുടെ പ്രതീക്ഷ.

ജയില്‍ ക്ഷേമദിനത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച വാനനീരീക്ഷണം കാണുകയായിരുന്നു ജയില്‍ അന്തേവാസികള്‍. റീജിനല്‍ സയന്‍സ് സെന്റര്‍ അന്തേവാസികള്‍ക്കായ് നടത്തിയ പരിപാടി മന്ത്രി മുനീര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്, സബ് ജഡ്ജി ആര്‍.എല്‍.ബൈജു, റീജിനല്‍ സയന്‍സ് ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍, ജയില്‍ സൂപ്രണ്ട് പി. അജയകുമാര്‍, അസിസ്റ്റന്റ് സൂപ്രണ്ട് സി.കെ.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

ജയില്‍ അന്തേവാസിയായിരുന്ന ഹരിപ്പണിക്കര്‍ ജയില്‍ വളപ്പില്‍ തീര്‍ത്ത അശോകസ്തംഭം മന്ത്രി അനാഛാദനം ചെയ്തു.


ജയില്‍ മതിലുകള്‍ക്കപ്പുറം ആകാശ വിസ്മയം
ജില്ലാ ജയിലില്‍ നടന്ന വാനനിരീക്ഷണ പരിപാടി മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക