Image

കണ്ണീരിന്റെ നിറമുള്ള ചിത്രങ്ങളുമായ് അജീബ് കോമാച്ചി

ബഷീര്‍ അഹമ്മദ് Published on 26 October, 2015
കണ്ണീരിന്റെ  നിറമുള്ള ചിത്രങ്ങളുമായ് അജീബ് കോമാച്ചി
കോഴിക്കോട്: യാത്ര ഒരനുഭവം മാത്രമല്ല ജീവിതത്തെകുറിച്ചുള്ള  ഒരേറ്റു പറയല്‍ കൂടിയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് അജീബ് കോമാച്ചിയുടെ കണ്ണീരിന്റെ നിറമുള്ള ചിത്രങ്ങള്‍.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും, നഗരങ്ങളിലും കണ്ടെത്തിയ ജീവിതത്തിന്റെ ദുരിതം നിറഞ്ഞ കാഴ്ചകള്‍ കണ്ടിറങ്ങുമ്പോള്‍ നാം ഓരോരുത്തരും സ്വയം ഓര്‍ത്തുപോകുന്ന ചിലതുണ്ട്. നമുക്ക് ചുറ്റുമുള്ള ഈ ദുരന്ത കാഴ്ചകള്‍ക്ക് എന്നാണ് ഒരറുതി. 

ഭക്ഷണത്തിനായ് ഹോട്ടലിനു മുന്നില്‍ പാതിരയ്ക്കും കാത്തു നില്‍ക്കുന്നവരുടെ ദൈന്യം നിറഞ്ഞ കാഴ്ച. സ്ത്രീകളും കുട്ടികളും ഏറ്റുവാങ്ങുന്ന പീഢനങ്ങള്‍, എല്ലാം പറയുന്നത് ദുരന്തം നിറഞ്ഞ കാഴ്ചകള്‍.

ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തിലാണ് 'ഹിന്ദുസ്ഥാനി ഒരു ഉത്തരേന്ത്യന്‍ കദനകഥ'. അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിച്ചത്.

ഫോട്ടോ/ റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്
കണ്ണീരിന്റെ  നിറമുള്ള ചിത്രങ്ങളുമായ് അജീബ് കോമാച്ചികണ്ണീരിന്റെ  നിറമുള്ള ചിത്രങ്ങളുമായ് അജീബ് കോമാച്ചികണ്ണീരിന്റെ  നിറമുള്ള ചിത്രങ്ങളുമായ് അജീബ് കോമാച്ചികണ്ണീരിന്റെ  നിറമുള്ള ചിത്രങ്ങളുമായ് അജീബ് കോമാച്ചികണ്ണീരിന്റെ  നിറമുള്ള ചിത്രങ്ങളുമായ് അജീബ് കോമാച്ചികണ്ണീരിന്റെ  നിറമുള്ള ചിത്രങ്ങളുമായ് അജീബ് കോമാച്ചി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക