Image

പൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ

വര്‍ഗ്ഗീസ് പോത്താനിക്കാട് Published on 18 January, 2016
പൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ
മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ അറിയപ്പെടുന്ന ഒരു വൈദീകനും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വെസ്റ്റ് സേയ് വില്‍ സെന്റ് മേരീസ് ദേവാലയത്തിലെ വികാരിയുമായ വെരി.റവ.പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പായുടെ പൗരോഹിത്യത്തിന്റെ 40-ാം വാര്‍ഷികം സമുജ്ജ്വലമായി ആഘോഷിച്ചു. രണ്ടായിരത്തി പതിനാറ് ജനുവരി മൂന്നിന് ഞായാറാഴ്ച വിശുദ്ധ കുര്‍ബ്ബാനാന്തരം ന്യൂയോര്‍ക്ക് വെസ്റ്റ് സേവില്‍ സെന്റ് മേരീസ് പള്ളിയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വച്ച് ബ.കോറെപ്പിസ്‌ക്കോപ്പായെ ആദരിച്ചു. ഭദ്രാസന മെത്രാപ്പോലീത്താ അഭി. സക്കറിയാ മാര്‍ നിക്കോളാവോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍, ഇടവകക്കാരെ കൂടാതെ, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും, വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും മറ്റു സുഹൃത്തുക്കളും പങ്കെടുത്തു. ദീര്‍ഘകാലം അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗമായും, വനിതാ സമാജം വൈസ് പ്രസിഡന്റായും, മറ്റു പല നേതൃത്വസ്ഥാനങ്ങളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് ഇപ്പോള്‍ ഇടവകഭരണത്തില്‍ തുടര്‍ന്നുപോകുന്ന അച്ചന്റെ പൗരോഹിത്യ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മെത്രപ്പോലീത്തെ സന്തുഷ്ടി പ്രകടിപ്പിച്ചു. അച്ചന്റെ ശുശ്രൂഷകള്‍ നന്മക്കായി തീരട്ടെ എന്ന് തിരുമേനി ആശംസിച്ചു.

കേരളത്തില്‍ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട കോതമംഗലം, ഊന്നുകല്‍ തോലാനികുന്നേല്‍ പരേതനായ റ്റി.ജെ. ആദായി കശ്ശീശയുടെയും ഭാര്യ മറിയാമ്മ ആദായിയുടെയും മകനായി 1947 ഒക്ടോബര്‍ 1ന് ജനിച്ചു. 1961 ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഭാഗ്യസ്മരണാര്‍ഹനായ തോമ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ സഹായത്തോടെ മൗണ്ട് താബോര്‍ ദയറായില്‍ 4 വര്‍ഷം താമസിച്ച് ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കി. ഈ കാലയളവില്‍ റവ.ഫാ.സി.റ്റി. തോമസ്, പിന്നീട് കാതോലിക്കാ ബാവയായി കാലം ചെയ്ത പ.ബസ്സേലിയോസ് ദിദിമോസ് തിരുമേനിയുടെ പ്രത്യേക ശിക്ഷണവും ലഭിക്കാന്‍ ഇടയായി. 1966 ല്‍ ഒരു ജോലിയില്‍ പ്രവേശിച്ചെങ്കിലും, ജൂണ്‍ 29ന് കോറുയോ പട്ടം സ്വീകരിച്ചു. കാലം ചെയ്ത വയലിപറമ്പില്‍ ഗിവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയായിരുന്നു പട്ടം നല്‍കിയത്. 1975 ഒക്ടോബര്‍ 9ന് കശ്ശീശയായി അഭിഷേകം ചെയ്യപ്പെട്ട് ഇന്‍ഡ്യയില്‍ ഇടുക്കി, ബോംബെ എന്നീ സ്ഥലങ്ങളില്‍ പൗരോഹിത്യ ശുശ്രൂഷ നടത്തി, 1988 ല്‍ അമേരിക്കയിലെത്തി, ന്യൂസിറ്റി സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വികാരിയായി നിയോഗിക്കപ്പെട്ടു. തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ വികാരിയായും സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ ന്യൂയോര്‍ക്ക് വെസ്റ്റ് സേയ് വില്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വികാരിയായി തുടരുന്നു. അങ്കമാലി ഭദ്രാസനത്തിലെ ത്രിക്കുന്നത്തു സെമിനാരി മാനേജര്‍, സെക്രട്ടറി എന്നീ നിലകളില്‍ പുണ്യശ്ലോഹനായ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ കീഴില്‍ സേവനം അനുഷ്ഠിച്ചു. അമേരിക്കന്‍ ഭദ്രാസനത്തില്‍ 7 വര്‍ഷക്കാലം ഭദ്രാസന സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. ആദായി അച്ചനെ തന്റെ മികവുറ്റതും, നിസ്വാര്‍ത്ഥവുമായ സേവനങ്ങളുടെ അംഗീകാരമായി 2000 സെപ്റ്റംബര്‍ 30ന്, അന്നത്തെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണാബാസ് തിരുമേനി കോറെപ്പിസ്‌ക്കോപ്പായായി അവരോധിച്ചു.

ബഹുമാന്യനായ പൗലോസ് ആദായി കോറെപ്പിസ്‌ക്കോപ്പായെ ആദരിക്കാന്‍, വെസ്റ്റ് സേയ് വില്‍ സെന്റ് മേരീസ് ഇടവക്കാര്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനം തികച്ചും വിശ്വാസികള്‍ക്ക് ഉത്സവ പ്രതീതി ജനിപ്പിച്ചു. സമ്മേളനത്തില്‍ വിവിധ ആത്മീയ സംഘടനകളുടെ പ്രതിനിധികള്‍ അനുമോദനങ്ങളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും, ബ.പൗലോസ് ആദായി കോറെപ്പിസ്‌ക്കോപ്പായുടെ സുഹൃത്തുമായ ഫിലിപ്പോസ് ഫിലിപ്പ്, അച്ചന് അനുമോദനങ്ങളറിയിച്ചുകൊണ്ട് സംസാരിച്ചു. ക്രിസ്തുശിഷ്യന്മാരായ 12 പേരോടൊപ്പം സുവിശേഷകരായി വര്‍ത്തിച്ചിരുന്ന 72 പേരില്‍ യെഹൂദ മതക്കാരനായിരുന്ന ആദായി എന്നൊരാള്‍ സിറിയായിലെ 'എഡോസ്' എന്ന പട്ടണത്തില്‍ നിന്നും ശീമയിലെത്തുകയും അവിടെ വച്ച് ക്രിസ്തുമതം സ്വീകരിച്ച് ആദായി ശെമ്മാശ്ശനായി തീരുകയും ആ കുടംബത്തില്‍ നിന്നും തലമുറകള്‍ക്ക് ശേഷം ഒരു ആദായി ശെമ്മാശ്ശന്‍ കേരളത്തില്‍ പാലായിലെത്തി തോലാനി കുന്നേല്‍ കുടുംബവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ തലമുറകളായി അനേകം പുരോഹിതന്മാരെ സംഭാവന ചെയ്യുകയും ചെയ്തു. അത്തരത്തിലുള്ള ഒരു പൗരോഹിത്യ പാരമ്പര്യത്തിന്റെ ഭാഗമാണ് കോറെപ്പിസ്‌ക്കോപ്പാ അച്ചന്‍ എന്ന് ഫിലിപ്പോസ് പ്രസ്താവിച്ചു.

ഫോക്കസ് സെക്രട്ടറി റോബിന്‍ രാജു, വനിതാ സമാജത്തെ പ്രതിനിധീകരിച്ച് സുജ മാത്യു, ഫാ.എബി ജോര്‍ജ്ജ്, സണ്‍ഡേ പ്രിന്‍സിപ്പല്‍ ഓമന ഫിലിപ്പ്, പള്ളി സെക്രട്ടറി ജോസഫ് സക്കറിയാ, ട്രഷറര്‍ സന്തോഷ് കോരുത്, ജോര്‍ജ്ജ് തോമസ് തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടു സംസാരിച്ചു. സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളെല്ലാം ചേര്‍ന്ന് അവതരിപ്പിച്ച സമൂഹഗാനം തികച്ചും ഹൃദ്യമായിരുന്നു. കോറെപ്പിസ്‌ക്കോപ്പായുടെ കൊച്ചുമകള്‍ മിറിയം ആദായിയുടെ ഗാനം തികച്ചും ഹൃദ്യമായിരുന്നു.

മാര്‍ നിക്കോളാവോസ് തിരുമേനി ബ.ആദായി കോറെപ്പിസ്‌ക്കോപ്പായെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇടവകക്കാരുടെ വകയായി പ്രശംസാ ഫലകം നല്‍കിയും അച്ചന് സ്‌നേഹാദരവുകള്‍ അര്‍പ്പിച്ചു.

'പൗലോസ്, ആയ ഞാന്‍ അപ്പോസ്‌തോലനായ പൗലോസിന്റെ ഉപദേശങ്ങള്‍ കഴിയുന്നിടത്തോളം പിന്‍ തുടരുവാന്‍ ശ്രമിയ്ക്കും' എന്ന് ബ.കോറെപ്പിസ്‌ക്കോപ്പാ തന്റെ മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു. താന്‍ ഇന്നായിരിക്കുന്ന സ്ഥിതിയില്‍ ആക്കിതീര്‍ക്കുന്നതിന് അനുഗ്രഹിച്ച ദൈവത്തിന് നന്ദിപറയുകയും തന്നോടു കാണിച്ച സ്‌നേഹാദരവുകള്‍ക്ക് ഇടവകക്കാരോടും, ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുമെന്നും ബ.കോറെപ്പിസ്‌ക്കോപ്പാ അറിയിക്കുകയും ചെയ്തു.

ഇടവക സഹവികാരി ഫാ. അജുഫിലിപ്പ് മാത്യൂസ് ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് എം.സിയായി പ്രവര്‍ത്തിച്ചു.

വാര്‍ത്ത: വര്‍ഗീസ് പോത്താനിക്കാട്‌

പൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാപൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാപൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാപൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാപൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ട പൗലോസ് ആദായി കോര്‍ എപ്പിസ്‌ക്കോപ്പാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക