Image

ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍

അനില്‍ പെണ്ണുക്കര Published on 03 February, 2012
ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍
തിരുവനന്തപുരം: ഫൊക്കാനായുടെ പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ‍. ഫൊക്കാനാ ദേശീയ കണ്‍വന്‍ഷന് പങ്കെടുക്കാന്‍ തന്നെ ക്ഷണിക്കുവാനെത്തിയ ഫൊക്കാനാ നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൊക്കാനായുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാര വിതരണത്തിനുശേഷം മന്ത്രിയുടെ ഓഫീസിലെത്തിയാണ് ഫൊക്കാനാ നേതാക്കളായ പ്രസിഡന്റ് ജി.കെ. പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അനിരുദ്ധന്‍ , ആനി പോള്‍ എന്നിവര്‍ മന്ത്രിയെ ക്ഷണിച്ചത്.

ഫൊക്കാനായുടെ ഭാഷയ്‌ക്കൊരു ഡോളര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പുതന്നെ പ്രസ്തുത ചടങ്ങിന്റെ മഹത്വത്തെ ഉള്‍ക്കൊണ്ടിരുന്നുവെന്നും ഭാഷയെ സ്‌നേഹിക്കുന്ന, അറിയുന്ന ഒരു പ്രവാസി സംഘടന മലയാളത്തെ തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക