Image

വര്‍ണ്ണചെപ്പില്‍ നിന്നൊരു പ്രണയഗാനം (രചന: ജി. പുത്തന്‍കുരിശ്)

Published on 07 February, 2017
വര്‍ണ്ണചെപ്പില്‍ നിന്നൊരു പ്രണയഗാനം (രചന: ജി. പുത്തന്‍കുരിശ്)
സംഗീതം: ജോസി പുല്ലാട്
ഗയകന്‍: ബിജുനാരായണന്‍


അന്നൊരു സന്ധ്യയില്‍ നിന്‍മിഴിക്കുള്ളില്‍ ഞാന്‍
കന്നി നിലാവൊളി കണ്ട ു
അന്നെന്റെ മാനസസാഗരമാകവേ
നന്നാ ഇളകി മിറഞ്ഞു.

എത്തിപ്പിടിക്കുവാന്‍ വെമ്പി നീ മാഞ്ഞപ്പോള്‍
ഹൃത്തടം നൊന്തു പിടഞ്ഞു
എന്നും മനസ്സിന്റെ തീരത്തിതുവിധം
ചിന്നിച്ചിതറുന്നു മോഹം.

പൊട്ടിനുറുങ്ങിയ മോഹം പെറുക്കി നാം
ഒട്ടിച്ചു ചേര്‍ത്തവ വയ്ക്കും
മറ്റാരും കാണാത്ത ലോകത്തുപോയിട്ട്
ഒറ്റയ്ക്കതിനെ തലോടും

ഇല്ലിനി നീ എന്നെ മാടിവിളിക്കേണ്ട ാ
ഇല്ല വരില്ലിനിയൊട്ടും
കല്‌നകൊണ്ടു ഞാന്‍ തീര്‍ത്തൊരിലോകത്ത്
ഇല്ല കളങ്കമൊരല്പം

ഇല്ലിവിടെയെങ്ങും മത്‌സരയോട്ടാങ്ങള്‍
ഇല്ലില്ല ചതിയൊരല്പം
മുത്തിക്കുടിക്കുവാന്‍ ദാഹിച്ചുമോഹിച്ചു
എത്രയോ ദൂരം ഞാന്‍ ഓടി

മോഹമുണര്‍ത്തിയ പാതയിലൂടെ ഞാന്‍
ദാഹജലത്തിനായോടി
ഇല്ലിനി മോഹമേ നിന്നെപ്പുണരുവാന്‍
എല്ലാം വെറും മരുപ്പച്ച.


വീഡിയോ കാണുക:

https://youtu.be/gwClzWtL-Zc
Join WhatsApp News
Thomas K Varghese 2020-01-23 23:19:49
It is good to remember the old romances. Good.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക