Image

ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ താമ്പായില്‍

Published on 13 March, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ താമ്പായില്‍
താമ്പാ (ഫ്‌ളോറിഡ): മലയാളി അസ്സോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ (MACF) പ്രസിഡന്റ്‌ കിഷോര്‍ പീറ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനോത്‌ഘാടന വേളയില്‍ ഫൊക്കാന ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്റെ കിക്ക്‌ഓഫ്‌ നടത്തപ്പെട്ടു.

താമ്പായിലെ വാല്‍റിക്കോയിലുള്ള ക്‌നാനായ സെന്ററില്‍ വച്ച്‌ മാര്‍ച്ച്‌ 3 ശനിയാഴ്‌ചയായിരുന്നു കിക്ക്‌ഓഫ്‌. ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, മാത്യു തണ്ടാശ്ശേരിയില്‍ നിന്ന്‌ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ഫോറം സ്വീകരിച്ചാണ്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്‌.

അസ്സോസിയേഷന്‍ പ്രസിഡന്റ്‌ കിഷോര്‍ പീറ്റര്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ലൂക്കോസ്‌, 2008-ലെ മിസ്‌ ഇന്ത്യയായിരുന്ന പാര്‍വ്വതി ഓമനക്കുട്ടന്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്നു നടന്ന ഫൊക്കാന സമ്മേളനത്തിലും പ്രസിഡന്റ്‌ ജി.കെ. പിള്ള പങ്കെടുത്തു.
ഫൊക്കാന കണ്‍വന്‍ഷന്‍ കിക്ക്‌ഓഫ്‌ താമ്പായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക