Image

ഫൊക്കാന സാഹിത്യസമ്മേളനം: മുഖ്യാഥിതി സച്ചിദാനന്ദന്‍, ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 December, 2017
ഫൊക്കാന സാഹിത്യസമ്മേളനം: മുഖ്യാഥിതി സച്ചിദാനന്ദന്‍, ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം
2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോയില്‍ വെച്ച് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വണ്‍ഷനിലെ സാഹിത്യ സമ്മേളനത്തിന്റെ മുഖ്യാഥിതി ആയി ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവായ കെ. സച്ചിദാനന്ദന്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് തമ്പി ചാക്കോ, സെക്രെട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

മലയാളകവിതകളെ ലോകസാഹിത്യത്തിലേക്കും വിദേശകവിതകളെ മലയാളത്തിലേക്കും സച്ചിതാനന്ദന്‍ ആനയിച്ചു. ഒരുപക്ഷേ സമകാലിക ഇന്ത്യന്‍ കവികളില്‍ ഏറ്റവും കൂടുതല്‍ കൃതികള്‍ തര്‍ജമ ചെയ്തത് സച്ചിതാനന്ദന്‍ ആയിരിക്കും.തര്‍ജമകളടക്കം ഇരുപത്തിഒന്‍പത് പുസ്തകങ്ങള്‍ പത്തൊന്‍പത് ഇന്ത്യന്‍, ലോകഭാഷകളിലായി സച്ചിതാനന്ദന്‍ രചിച്ചിട്ടുണ്ട്. അര ഡസനോളം നാടക, യാത്രവിതരണ, നിരൂപണ സാഹിത്യ കൃതികള്‍ക്ക് പുറമെ മലയാള , ഇംഗ്ലീഷ് പദ്യ, ഗദ്യങ്ങളിലായി ഇരുപത്തി മുന്ന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സാഹിത്യത്സവങ്ങളില്‍ പ്രേധിനിധിയായി സച്ചിതാനന്ദന്‍ പ്രധിനിതികരിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങളില്‍ കേരള സാഹിത്യഅക്കാഡമി അവാര്‍ഡുകള്‍ അടക്കം വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നുമായി നാല്‍പതോളം പുരസ്കാരങ്ങള്‍ സച്ചിതാനന്ദന്‍ അര്‍ഹനായിട്ടുണ്ട്.1966 മുതല്‍ 2006 വരെ കേന്ദ്രസാഹിത്യ അക്കാഡമി സെക്രട്ടറി ആയും ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രീതിരോധത്തിന്റെ സംസ്കാരമാണ് സച്ചിതാനന്ദന്‍ കവിതകള്‍.

അമേരിക്കയിലും കാനഡയിലും വസിക്കുന്ന മലയാളി സാഹിത്യസ്‌നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിനും മലയാള സാഹിത്യത്തെ ജനഹൃദയങ്ങളിലേക്ക് അടുപ്പിക്കുന്നതിന്റെയും ഭാഗമായി ഫൊക്കാന സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തിന്റെ ചുമതല വഹിക്കുന്നത് അമേരിക്കയിലെ പ്രമുഖ സാഹിത്യ കാരനും ഇംഗ്ലീഷിലും , മലയാളത്തിലും നിരവധി കവിതള്‍ എഴുതിയിട്ടുള്ള അബ്ദുള്‍ പുന്നയൂര്‍ക്കുളമായിരിക്കും .

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനിലെ സാഹിത്യോത്സവത്തില്‍ കവിത, കഥ, ലേഖനം, നോവല്‍ , ഹാസ്യം, സഞ്ചാരസാഹിത്യം, ഇവചരിത്രം, ഓര്‍മ്മക്കുറിപ്പുകള്‍, ഇംഗ്ലീഷ് തര്‍ജിമകള്‍,എന്നിവ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷ സ്‌നേഹികള്‍ ഈ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടി രെജിസ്റ്റര്‍ ചെയ്യണമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ട്രഷര്‍ ഷാജി വര്‍ഗീസ്, എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.കണ്‍വന്‍ഷനില്‍ കവിയരങ്ങും ഉണ്ടായിരിക്കും.

കുടുതല്‍ വിവരങ്ങള്‍ക്ക്: അബ്ദുള്‍ പുന്നയൂര്‍ക്കുളം 586 994 1805
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക