Image

ഫൊക്കാന-2018 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 22 December, 2017
ഫൊക്കാന-2018 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു.
2018 ജൂലൈ 5 മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍  അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച്  തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികള്‍ക്ക്  പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

മലയാള സാഹിത്യത്തിലും സംസ്‌കാരത്തിലും തല്‍പ്പരരായ ആഗോള തലത്തില്‍ ഉള്ള മുഴുവന്‍ മലയാളികളെയും ഉള്‍പ്പെടുത്തി  വിവിധ  മത്സരവിഭാഗങ്ങളിലേയ്ക്കുള്ള പുരസ്‌ക്കാരങ്ങള്‍ക്കായി കൃതികള്‍ ക്ഷണിക്കുന്നുവെന്ന്   അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.
താഴെ പറയുന്ന വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കപ്പെടുന്നത്:

ഫൊക്കാനാ വൈക്കം മുഹമ്മദ് ബഷീര്‍  ചെറു കഥാ പുരസ്‌കാരം
ഫൊക്കാനാ മുട്ടത്തു വര്‍ക്കി നോവല്‍ പുരസ്‌കാരം
 ഫൊക്കാനാ ചങ്ങമ്പുഴ കവിത പുരസ്‌കാരം
 ഫൊക്കാനാ ആഴിക്കോട് ലേഖനനിരൂപണ പുരസ്‌കാരം
 ഫൊക്കാനാ കുഞ്ഞുണ്ണി മാഷ് ബാലസാഹിത്യ പുരസ്‌കാരം
ഫൊക്കാന കമലാ ദാസ് ആംഗലേയ സാഹിത്യ പുരസ്‌കാരം
ഫൊക്കാന നവ മാധ്യമ പുരസ്‌കാരം


പുസ്തക രൂപത്തില്‍ 2016 ജനുവരി 1 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പരിഗണിക്കുന്നത്. പുരസ്‌കാരത്തിന് പരിഗണിക്കപ്പെടേണ്ട  കൃതികളുടെ മൂന്നു പതിപ്പുകള്‍ താഴെ പറയുന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.

ഇന്ത്യ   Benny Kurian, St. Francis Press, St.Benedict Road., Ernakulam, Cochin-682 018, Kerala, India
                Phone: +91 94003 21329

Outside India, USA, CANADA:  Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA 
                        Phone: +1 201-951-6801

അമേരിക്കയിലും കാനഡയിലും താമസിക്കുന്നവര്‍ക്കും ആഗോള തലത്തിലുള്ള  മലയാളി എഴുത്തുകാര്‍ക്കും പ്രത്യേകം പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്കുന്നന്നതാണ്.

അമേരിക്കയിലും കേരളത്തിലും ഉള്ള  പ്രശസ്ത സാഹിത്യകാരന്മാരും,  ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി  ഫീലിപ്പോസ് ഫിലിപ്പ്, സാഹിത്യ സമ്മേളനം ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍കുളം എന്നിവരും    ഉള്‍പ്പെടുന്ന ഒരു ജഡ്ജിംഗ് കമ്മറ്റിയായിരിക്കും പുരസ്‌കാരങ്ങള്‍ക്കുള്ള കൃതികള്‍ തിരഞ്ഞെടുക്കുന്നത്. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 മാര്‍ച്ച് 15 ആയിരിക്കും.

നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും
http://fokanaonline.org/
 https://www.facebook.com/FOKANA-Convention2018-LiteraryAwards-224829361389165/
 Email: nechoor@gmail.com


ഫൊക്കാന-2018 ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു.
Join WhatsApp News
Vayanakaaran 2017-12-22 16:46:24
ബഷീർ,ചങ്ങമ്പുഴ, അഴീക്കോട് , കുഞ്ഞുണ്ണിമാഷ്, കമലാദാസ്,എന്നിവരുടെ പേര് വച്ച് അവാർഡ് കൊടുക്കുന്നത് അവരോട് ചെയ്യുന്ന അപരാധാമാണ്.  ഇവിടത്തെ എഴുത്തുകാർ എന്തുകൊണ്ട് ഇത് വായിച്ച് നിശബ്ദത പാലിക്കുന്നു. 
aana paappaan 2017-12-22 19:51:07
അമേരിക്കൻ അച്ചായന്മാർക്ക് സാഹിത്യം ഒരു ദൗർബ്ബല്യമാണ്.  പൊന്നാടയും, ഫലകങ്ങളും, പിന്നെ നാട്ടിലെ മണ്മറഞ്ഞ എഴുത്തുകാരുടെ പേരുകൾ
ഉരുവിട്ടാലും, വെറും പലകകഷണങ്ങളെ പ്രസിദ്ധരായ പഴയ മലയാള എഴുത്തുകാരുടെ പേരിടലും ... കർത്താവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല, അവരോട് പൊറുക്കേണമേ.. ആമേൻ
ചിന്തകൻ 2017-12-23 01:39:37
സാഹിത്യവും  മറ്റുമായി  ഒരു ബന്ധവുമില്ലാത്ത ചില  പുങ്കന്മാരുടെ  ഒരു പരിപാടി - ചില കൊടുക്കൽ  വാങ്ങൽ , പൊന്നാട  ഫലകം . യാതാർത്ഥ  സാഹിത്യകാരന്മാർക്കു  ഒരു പൊന്നാടയതും  കിട്ടില്ല . അവർ അതിനായി  മഴ  നനയുകയില്ല . എല്ലാം  ഒരു പുങ്കൻ   തമാശകൾ 
benny kurian 2017-12-23 22:21:46
Dear Friends
Requesting your support to honor the best.  My promise...

Thank you 
Benny Kurian
nechoor@gmail.com
benny kurian 2017-12-24 20:02:04
Dear Chinthakan, Aana Paappaan, Vayanaakaran
I read your comments very carefully. Thank you so much for your comments.

If you read the news carefully, you could see that the judging panel is going to be consisted of the leading writers and critics of malayalam literature here in USA and in Kerala. The role of the chairman is  to coordinate the efforts. 

I have spoken to a number of writers here in USA and in Kerala etc. They are taking this effort positively.

Sir,I am in Kerala now and my number here is - +91 82 81 411 327 and my US number: 201-951-6801.
Email ID: nechoor@gmail.com 
I really love to talk to you sir. I am open to include your suggestions in this effort.

Also, I appreciate if you could recommend your book selections.
Actually, I am going to request this to the literature loving malayalees soon.

Sir, as you know, even the most vetted awards (Oscar/World beauty competitions/Nobel Prize/Booker Prize and even including our Vayalar prize etc.. are not exempted from criticisms.

Sir, what I can let you know is that the judging panel will be consisted of the best and their selection is going to be the final.

Please give me a chance to prove to all malayalees here in North America and rest of the world that we want to set a high standard for the literary award process and this time it will be of high standards.

Looking forward for all your support and suggestions.

PLEASE SEND ME YOUR BOOK SUGGESTIONS. 

Thank you 
Benny Kurian
nechoor@gmail.com




മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക