ഫോമാ വിമന്‍സ് ഫോറത്തിന്റെ സ്വപ്ന
പദ്ധതികളില്‍ ഒന്നായ നഴ്സിംഗ് സ്കോളര്‍ഷിപ്പ് സാക്ഷാത്കരിക്കപ്പെടാന്‍
പോകുന്നു. മികച്ച മാര്‍ക്ക് ലഭിച്ച സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന
21 കുട്ടികള്‍ക്ക് ആണ് ഫോമാ ഈ വര്‍ഷം സ്കോളര്‍ഷിപ്പ് നല്കി
പ്രോത്സാഹിപ്പിക്കുന്നത്.
ഈ മാസം ഏഴാം തീയതി കൊച്ചി അബാദ് പ്ലാസ ആഡിറ്റോറിയത്തില്‍ വെച്ച് കൊച്ചി
മേയര്‍ സൗമിനി ജെയിന്, കൊച്ചി ങഘഅ കെ ജെ മാക്സി , എഴുത്തുകാരി തനൂജ
ഭട്ടതിരി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നഴ്സിംഗ് സ്കോളര്‍ഷിപ്പ്
വിതരണം ചെയ്യും. വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ Dr . സാറ ഈശോ, സെക്രട്ടറി
രേഖ നായര്‍, ട്രഷറര്‍ ഷീല ജോസ്, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍ ഗ്രേസി
ജെയിംസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. ഇപ്പോള്‍
കേരളത്തില്‍ ഉള്ള മുഴുവന്‍ ഫോമാ അംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം
ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.