Image

മറവി (കവിത-നിധുല മാണി)

Published on 06 January, 2018
മറവി (കവിത-നിധുല മാണി)
മറവിയൊരു രോഗം

ചികിത്സയുണ്ടോ അതിന്

മറവി കാരണമാ-

ക്കാന്‍ പറ്റില്ലിനിമേലില്‍


ചിലവ മറക്കെണ്ടവ

മറന്നില്ലേല്‍ വ്രണമത്

പഴുക്കും; മറന്നാലോ,

അത് രോഗമായ് !


ചിലരതിനെ താലോ-

ലിച്ചും കൊണ്ട്, ഫലമോ

ശത്രുത ! മമതാരില്‍

ഒളിപ്പിക്കുമവരോ-

തക്കം പാര്‍ക്കും ചെന്നായ;

ചിലര്‍ക്ക് മറവിയത്

ജോലിയില്‍; വില്ലനായി

മറവി രുചിക്കൂട്ടി-

ലും; ആലസ്യത്തിന്‍ അപ

രനാമവും മറവി;


മറവിയൊരു രോഗമെന്ന് !

ചികിത്സയുണ്ടോ അതിന്


ഉത്തരം തേടി പോക-

വേ; കേട്ടു; അള്‍ഷിമെര്‍സ് രോ-

ഗവും; പ്രാണസഖിയെ,

ജീവനാകും മക്കളെ

മറക്കുന്നോരു രോഗം

അതിന്‍ നാമം, മറവി


ഓര്‍മ്മയില്‍ മൂടല്‍ ചാര്‍ത്തി

നരനിവന്‍ മറവി-

യില്‍ മുങ്ങിടും നിച്ശയം

അളവുകോല്‍ അറിയി-

ല്ലെന്നാലും വിരഹവും,

മരണവും മറക്കാന്‍

മറവി അനുഗ്രഹം..
Join WhatsApp News
Joseph 2018-01-07 00:49:12
ലളിതമായ വാക്കുകൾകൊണ്ടുള്ള കവിതയാണെങ്കിലും ഇതിലെ ഓരോ വരിയിലും ജീവിതത്തിലെ തത്വചിന്തകൾ നിറഞ്ഞിരുപ്പുണ്ട്. ഈ യുവ കവിയത്രിയെ അഭിനന്ദിക്കുന്നു. മറവികൾ തന്നെ മറക്കേണ്ടതും മറക്കരുതാത്തതുമുണ്ട്. അത് ഈ കവിതയിൽക്കൂടി തന്മയത്വമായി കവി പാടിയിട്ടുണ്ട്. 

" ജീവനാകും മക്കളെ

മറക്കുന്നോരു രോഗം

അതിന്‍ നാമം, മറവി"

എന്നെ ഏറ്റവും കൂടുതൽ ചിന്തയിൽ എത്തിച്ചത് കവിതയിലെ ഈ വരികളാണ്. എന്നെ വലുതാക്കിയ, എന്നെ ഞാനാക്കിയ എന്റെ അമ്മച്ചിയുടെയും മരണം അല്സേമഴ്സ് രോഗത്തിലായിരുന്നു. അവസാനകാലത്ത് എന്നെ തിരിച്ചറിയാതെ വന്നപ്പോൾ അന്നെനിക്കുണ്ടായ ദുഃഖം എത്രമാത്രമെന്നു വിവരിക്കാൻ സാധിക്കുന്നില്ല. ഏതോ പഴങ്കാല ലോകത്തിലെ ആരുടെയോ പേരുകൾ എന്നെ വിളിച്ചിരുന്നതും ഓർക്കുന്നു. നമുക്കുള്ള സുന്ദരമായ ഓർമ്മകൾ നമ്മുടെ മറവികൾ അപഹരിക്കാതിരിക്കട്ടെ! 
Nidhula 2018-01-14 15:56:48
Thank You Sir, Thank you for the positive comments. Great to hear that the work conveyed the right feeling . kavitha chindikkan  preranayaayi ennarinjathil valare sandhosham...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക