Image

wollongongന്റെ തിലകക്കുറിയായ ഐകെഎസ് അക്ഷര കേരളം രണ്ടാം വര്‍ഷത്തിലേക്ക്

Published on 23 January, 2018
wollongongന്റെ തിലകക്കുറിയായ ഐകെഎസ് അക്ഷര കേരളം രണ്ടാം വര്‍ഷത്തിലേക്ക്

മെല്‍ബണ്‍: വളരെ ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനം കൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെ അസോസിയേഷനുകളുടെ മുന്‍ നിരയില്‍ തന്നെ സ്ഥാനം നേടിയ ഇല്ലവാര കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മലയാളം ഭാഷാ ക്ലാസിന്റെ ഈ അധ്യയന വര്‍ഷത്തെ പ്രവേശനം നടന്നു വരുന്നതായി ഐകെഎസ് ഭാരവാഹികള്‍ അറിയിച്ചു. ഐകെഎസിന്റെ നേതൃത്വത്തിലുള്ള അക്ഷരകേരളം എന്ന മലയാളം ഭാഷാപഠന കേന്ദ്രത്തിന്റെ രണ്ടാമത് ബാച്ചാണ് ജനുവരി 31നു ആരംഭിക്കുന്നത്.

കഴിഞ്ഞ ബാച്ചില്‍ ഏകദേശം മുപ്പതോളം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ തന്റെ മാതാപിതാക്കളുടെ മാതൃഭാഷ സ്വായത്തമാക്കാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. എകഐസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അവര്‍ക്കൊരോര്‍ത്തര്‍ക്കും ലഭിച്ച സര്‍ട്ടിഫിക്കറ്റ് അതിനുള്ള വിലമതിക്കാനാവാത്ത അംഗീകാരമായിരുന്നു. 

ഈ സംരംഭം നല്ല രീതിയില്‍ വിജയിക്കാന്‍ കാരണക്കാരായ അക്ഷരകേരളം അധ്യാപകരായ വര്‍ഷ ലിയോ , സുമ മാമന്‍ , ജാന്‍സി സിബി എന്നിവര്‍ വളരെയേറെ പ്രശംസ അര്‍ഹിക്കുന്നു . 
ആരംഭം മുതല്‍ തന്നെ വള്ളോങ്ങോംഗ് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ ഐകെഎ
സിന്റെ എല്ലാ സംരംഭങ്ങളും വന്‍ വിജയം അകാന്‍ സഹായകരമായിരുന്നു. ഈ കഴിഞ്ഞ മുന്നു മാസത്തിനുള്ളില്‍ നടത്തിയ ഓണാഘോഷം , ഐകെഎസിന്റെ ഒന്നാം പിറന്നാളിനോടനുബന്ധിച്ചു നടന്ന രക്തദാനം , വള്ളോങ്ങോംഗ് സിറ്റി കൗണ്‍സില്‍ നടത്തിയ വിവ ലഗോംഗിലെ പ്രകടനം , ഇല്ലവാരയുടെ ചരിത്രത്തില്‍ ഇടം നേടിയ കഗട സ്‌പെല്ലിങ് ബീ മത്സരം , 2017 ലെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇവയെല്ലാം തന്നെ വള്ളോങ്ങൊങ് മലയാളികളോടൊപ്പം ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവരും വളരെ ആവേശത്തോടെ പങ്കെടുത്തതാണ് .

ഐകെഎസിന്റെ തുടര്‍ പരിപാടികളിലും എല്ലാ സുമനസുകളുടെയും നിര്‍ലോഭമായ സഹകരണം അഭ്യര്‍ഥിക്കുന്നതോടൊപ്പം ഈ വരുന്ന മാര്‍ച്ച് 10നു നടത്തുന്ന ബോളിവുഡ് മ്യൂസിക്കല്‍ നൈറ്റ് വിത്ത് ഗ്രാമി അവാര്‍ഡ് വിന്നര്‍ മനോജ് ജോര്‍ജ് പരിപാടിയിലേക്ക് എല്ലാവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായും കഗട ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക