Image

സിഡ്‌നിയില്‍ സാഹിത്യ ശില്പശാലയും സമ്മേളനവും ഫെബ്രുവരി 10, 11 തീയതികളില്‍

Published on 27 January, 2018
സിഡ്‌നിയില്‍ സാഹിത്യ ശില്പശാലയും സമ്മേളനവും ഫെബ്രുവരി 10, 11 തീയതികളില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാളി ലിറ്റററി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന സാഹിത്യ ശില്പശാലയും സാഹിത്യ സമ്മേളനവും എഴുത്തുപുര എന്ന പേരില്‍ ഫെബ്രുവരി 10, 11 തീയതികളില്‍ സിഡ്‌നി മല്‍ ഗോവ റിട്രീറ്റ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും. പ്രശസ്ത മലയാളി സാഹിത്യകാരന്‍ സക്കറിയ ആണ് ശില്പശാല നയിക്കുന്നത്. 

ഓസ്‌ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ രൂപീകൃതമായ സാഹിത്യ കൂട്ടായ്മകളില്‍ നിന്നുള്ള എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും ശില്പശാലയില്‍ പങ്കെടുക്കും. 

സിഡ്‌നി സാഹിത്യ വേദി, തൂലിക സാഹിത്യ വേദി മെല്‍ബണ്‍, കേളി അഡ ലൈഡ്, സംസ്‌കൃതി കാന്‍ബറ എന്നീ കൂട്ടായ്മകളിലെ പ്രവര്‍ത്തകര്‍ ശില്പശാലയില്‍ പങ്കെടുക്കും. 

എഴുത്തു പുരയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിനു മുന്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

വിവരങ്ങള്‍ക്ക്: സന്തോഷ് ജോസഫ് 0469897295, ജോണി സി. മറ്റം 0421111739, ജേക്കബ് തോമസ് 0403675382, ലീന മേഴ്‌സി 0422594596.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക