Image

ജോസ് സെബാസ്റ്റ്യന്‍ - ഫോമാ ജോ: ട്രഷറര്‍ സ്ഥാനാര്‍ഥി

ജോയിച്ചന്‍ പുതുക്കുളം Published on 01 February, 2018
ജോസ് സെബാസ്റ്റ്യന്‍ - ഫോമാ ജോ: ട്രഷറര്‍ സ്ഥാനാര്‍ഥി
ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഇന്‍ അമേരിക്കാസ് (ഫോമാ ) ന്റെ 2018 - 2020 കാലയളവിലേയ്ക്കുള്ള നാഷണല്‍ കമ്മറ്റിയുടെ ജോ . ട്രഷറര്‍ സ്ഥാനത്തേക്ക് ജോസ് സെബാസ്റ്റ്യന്‍ മത്സരിക്കുന്നു . നാട്ടിലും , ഗള്‍ഫിലും , അമേരിക്കയിലുടനീളവും അതിവിശാലമായ സൗഹൃദവലയമുള്ള ഇദ്ദേഹം കാലാകാലങ്ങളായി മലയാളിയുടെ സാമൂഹിക -സാംസ്ക്കാരിക രംഗങ്ങളിലെ വിസ്മരിക്കാനാവാത്ത സജീവസാന്നിധ്യമാണ് . ചെറുപ്പത്തില്‍ നാഷണല്‍ സര്‍വീസ് സ്കീമിലൂടെ സാമൂഹ്യസേവന രംഗത്ത് ചുവടുറപ്പിച്ച ജോസ് സെബാസ്‌ററ്യന്‍ പിന്നീട് ആ അനുഭവസമ്പത്ത് കൈമുതലാക്കി അറബിനാടുകളില്‍ പ്രവാസികളുടെ ഇടയിലും അവരുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച അയാളാണ് .

ആ പ്രവര്‍ത്തനപാരമ്പര്യം അമേരിക്കയിലും തുടര്‍ന്ന ജോസ്, ഇന്ന് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ദേശീയ ട്രഷററായും , സൗത്ത് ഫ്‌ളോറിഡ കേരളാ ബോട്ട് ക്ലബ് ട്രഷറര്‍ ആയും , കുറവിലങ്ങാട് സംഗമം ഓഫ് സൗത്ത് ഫ്‌ളോറിഡാ പ്രസിഡണ്ട് ആയും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു . കേരളസമാജം ഉള്‍പ്പടെയുള്ള സംഘടനകളിലെ സജീവസാന്നിധ്യവും , കൂടാതെ ഒട്ടനവധി സംഘടനകളുടെ ഭാരവാഹിയായ പ്രവര്‍ത്തിച്ചിട്ടുള്ള ജോസ് സെബാസ്‌ററ്യന്‍ സാമൂഹ്യസേവന രംഗത്ത് തന്റെതായ കാഴ്ചപ്പാടും , പ്രവര്‍ത്തനരീതിയും കൈമുതലായിട്ടുള്ള ആളുമാണ് .

ഇപ്പോള്‍ സൗത്ത് ഫ്‌ളോറിഡാ പാല്‍മെറ്റോ ജനറല്‍ ഹോസ്പിറ്റലില്‍ റെസ്പിറേറ്ററി തെറാപ്പിസ്റ്റായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം ഫ്‌ലോറിഡയിലെ അറിയപ്പെടുന്ന റിയല്‍ട്ടറും കൂടെയാണ് . എപ്പോഴും സുസ്മിതവദനനായി കാര്യങ്ങളെ നേരിടുന്ന ജോസ്, ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി തന്നെയാണെന്ന് സുഹൃത്തുക്കള്‍ കരുതുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക