Image

കാലമൊരു പോരാളി (കവിത: ജയന്‍ വര്‍ഗീസ്)

Published on 08 February, 2018
കാലമൊരു പോരാളി (കവിത: ജയന്‍ വര്‍ഗീസ്)
ഞാനാണ് കാല
മനന്തമാം കാലമെന്‍
തൂലികത്തുന്പില്‍ നിന്നുണരും
പടവാള്‍, 'ജില്‍ജിലി' ന്‍
താളത്തിലരിയും തലകള്‍,
സമൂഹ ഗാത്രത്തിലട്ടകള്‍
പിടയും, ചൂഷക
പ്രഭൃതികള്‍ തളരും,
സഹിക്കുവാ, നാകില്ലയെങ്കില്‍
പിഴിയുക, പിഴിയുക
വിഷമൊരു കോപ്പയില്‍,
തരികയെന്‍ ചുണ്ടില്‍
മരിക്കട്ടെ ഞാന്‍ ! പകരമൊരു
കോഴിയെ കടം വീട്ടിയേക്കുക.!

നാളെയെന്‍ ചാട്ടയില്‍
നിന്നുതിരും ' ജിഷ് ജിഷാരവ
പ്പിണരുകള്‍, ആലയ
പ്പടിയില്‍ നാണയ
ത്തുട്ടുകള്‍ ചിതറും പീഠത്തില്‍
പ്രാവുകള്‍ ചിറകടി
ച്ചുയരും, പുതു യുഗ
ക്കനവുകള്‍ പുലരും,
കാപട്യ വേഷങ്ങള്‍ക്കുള്ളില്‍
ക്കള്ളരാം കാപാലിക
ക്കശ്മല രമരും,
ക്ഷമിക്കുവാ നാവില്ലയെങ്കില്‍
പണിയുക, പണിയുക
മരമോന്നതിലെന്‍
കൈപ്പത്തി തറക്കുക,
കൊല്ലുക! നാളെ വെറും വാക്കായ്
'രക്ഷകാ' എന്ന് വിളിച്ചേക്കുക !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക