Image

കണക്റ്റ് 2 മൈഡോക്ടര്‍ ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ വെബ്‌സൈറ്റ് ഓസ്‌ട്രേലിയയിലും സജീവമാകുന്നു

Published on 09 February, 2018
കണക്റ്റ് 2 മൈഡോക്ടര്‍ ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍ വെബ്‌സൈറ്റ് ഓസ്‌ട്രേലിയയിലും സജീവമാകുന്നു

മെല്‍ബണ്‍: രോഗി എവിടെയായിരുന്നാലും ഡോക്ടറുമായി ബന്ധപ്പെടാനും ആശുപത്രികളില്‍ സന്ദര്‍ശനം നടത്താതെ തന്നെ രോഗനിര്‍ണയവും ചികിത്സയുമൊക്കെ ലഭ്യമാക്കാനും സഹായകരമാകുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുള്ള കണ്‍സല്‍ട്ടേഷന്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കിടയിലും വ്യാപകമാകുന്നു. 

മുപ്പത്തി രണ്ടു വിഭാഗങ്ങളിലായി ഇന്ത്യയിലെ പ്രശസ്തമായ ഹോസ്പിറ്റലുകളിലെ വിദഗ്ദ ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ സേവനമാണ് വെബ്‌സൈറ്റിലൂടെ ലഭിക്കുന്നത്. കേരളത്തിലെ പ്രമുഖ ആശുപത്രികളായ ആസ്റ്റര്‍ മെഡിസിറ്റി, വിപിസ് ലേക്ഷോര്‍ (കൊച്ചി), ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ (കോഴിക്കോട്), മണിപ്പാല്‍ ഹോസ്പിറ്റല്‍ (ബാംഗളൂരൂ & ഗോവ) എന്നിവടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഡോക്ടറുമായി ആവശ്യമെങ്കില്‍ നേരിട്ട് സംവദികാവുന്ന വീഡിയോ കോണ്‍ഫ്രന്‍സ് സൗകര്യവും കണക്ട് 2 മൈ ഡോക്ടറുടെ പ്രത്യേകതയാണ്. 

ഡോക്ടറുമായി അനായാസം കണക്ട് ചെയ്യാം എന്നത് മാത്രമല്ല, രോഗിയെയും രോഗത്തെയും സംബന്ധിച്ച വിവരങ്ങളും കണ്‍സല്‍റ്റേഷന്‍ റെക്കോര്‍ഡുകളും ഉത്തരവാദിത്വത്തോട് കൂടി സെര്‍വറില്‍ സൂക്ഷിക്കും. എപ്പോള്‍ വേണമെങ്കിലും ലോഗിന്‍ ചെയ്ത് ഇവ പരിശോധിക്കാവുന്നതാണ്. ഓരോ ഡോക്ടറുടെയും വിശദമായ വിവരങ്ങളും ഡോക്ടര്‍ ഫീസുമെല്ലാം വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഒരിക്കല്‍ ലോഗിന്‍ ചെയ്താല്‍ ഡോക്ടറുമായുള്ള അടുത്ത കൂടിക്കാഴ്ച സംബന്ധിച്ച ഓര്‍മ്മപ്പെടുത്തലുകള്‍ ഇമെയില്‍ അല്ലെങ്കില്‍ എസ്എംസ് മുഖാന്തരം ലഭിക്കും. 131 രാജ്യങ്ങളിലെ കറന്‍സി ഉപയോഗിച്ച് ഈ വെബ്‌സൈറ്റില്‍ കണ്‍സല്‍ട്ടേഷന്‍ നടത്താം. വെബ്‌സൈറ്റ് കൂടാതെ ആന്‍ഡ്രോയിഡ്, ഐഫോണ്‍ മൊബൈല്‍ ആപ്പും ഉപയോഗിക്കാം.

ചികിത്സ ആവശ്യമുള്ള മേഖലയുമായി ബന്ധപ്പെട്ടുള്ള ഡോക്ടറെ നമുക്ക് തന്നെ തെരഞ്ഞെടുക്കാവുന്നതാണ്. രോഗി എവിടെയായിരുന്നാലും ഡോക്ടറുമായി ബന്ധപ്പെടാനും ആശുപത്രികളില്‍ സന്ദര്‍ശനം നടത്താതെ തന്നെ രോഗനിര്‍ണയവും ചികിത്സയുമെക്കെ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. ഡോറുമായി നേരിട്ട് കണ്ട് കണ്‍സള്‍ട്ടേഷന്‍ നടത്തണമെങ്കില്‍ തീയതി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്. രോഗത്തെ സംബന്ധിച്ച് സംശയങ്ങള്‍ വീട്ടിലിരുന്നോ, ഓഫീസില്‍ ഇരുന്നോ അനായാസം പരിഹരിക്കാന്‍ ഈ വെബ്‌സൈറ്റ് ഉപകരിക്കും. രോഗികളുടെ സൗകര്യാര്‍ത്ഥം എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി നല്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പോര്‍ട്ടലിന്റെ സഹായം തേടിയാല്‍ മണിക്കൂറുകളോളം ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നത് ഒഴിവാക്കാം. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഏതുസമയത്തും തേടാം. 

ഈ വെബ്‌സൈറ്റിനെക്കുറിച്ചും ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷനെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ സിഇഒയും കോ ഫൗണ്ടറുമായ മെല്‍ബണ്‍ മലയാളി പ്രമോദ് കുട്ടി( 0449 084 314) യില്‍ നിന്നും ലഭിക്കുന്നതാണ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക