Image

മെല്‍ബണില്‍ 'മംപ്‌സിമസ്' എന്ന ഹൃസ്വചിത്രം തരംഗമാകുന്നു

Published on 18 February, 2018
മെല്‍ബണില്‍ 'മംപ്‌സിമസ്' എന്ന ഹൃസ്വചിത്രം തരംഗമാകുന്നു

മെല്‍ബണ്‍: നവാഗതരായ ജോര്‍ജ് മാക്‌സ്വെല്‍ സംവിധാനവും, സൈജു ഇടശ്ശേരി തിരക്കഥയും നിര്‍വഹിച്ച 'മംപ്‌സിമസ്' എന്ന ഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇതിനോടകം മെല്‍ബണ്‍ മലയാളികള്‍ ഈ ഹൃസ്വചിത്രം ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്ന് നിസംശയം പറയാന്‍ പറ്റുന്നരീതിയിലാണ് യൂട്യൂബ് റിവ്യൂ വന്നുകൊണ്ടിരിക്കുന്നത്. 

ഒരു സിനിമ കാണുന്ന പ്രതീതി പ്രേക്ഷകന് നല്കാന്‍ സാധിച്ചു എന്നിടത്താണ് ജോര്‍ജ് മാക്‌സ്വെല്‍ എന്ന സംവിധായകന്റെ വിജയം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓസ്‌ട്രേലിയന്‍ ജീവിത പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഈ ഹൃസ്വചിത്രം പുതു മലയാളി തലമുറയുടെ സൗഹൃദങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ഔന്നത്യം വരച്ചു കാട്ടുന്നു.

മെല്‍ബണ്‍ മലയാളികളായ അലന്‍, റെജി കെമാത്യു, ജിജോ, വിമല്‍, ജോണി മറ്റം, ലിന്റി, മിനി, ടിന്‍സി, മീര എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബിന്‍കൊരട്ടി എഡിറ്റിരും , പ്രമോദ്, ജിന്‍സണ്‍, ഷൈസണ്‍ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക