Image

അബോര്‍ഷന്റെ പരസ്യം വേണ്ട: അന്നിഗ്രെറ്റ് ക്രാംപ്

Published on 20 February, 2018
അബോര്‍ഷന്റെ പരസ്യം വേണ്ട: അന്നിഗ്രെറ്റ് ക്രാംപ്

ബര്‍ലിന്‍: സാര്‍ലാന്‍ഡ് മുഖ്യമന്ത്രിയും സിഡിയുവിന്റെ നിയുക്ത ജനറല്‍ സെക്രട്ടറിയുമായ അന്നിഗ്രെറ്റ് ക്രാംപ് കാരന്‍ബോയര്‍ ഗര്‍ഭഛിദ്രത്തിനെതിരെ കടുത്ത നിലപാടെടുത്ത നേതാവാണ്. ജര്‍മനിയില്‍ അബോര്‍ഷന്‍ വിരുദ്ധ നിയമങ്ങള്‍ മറ്റു ചില യാഥാസ്ഥിതിക രാജ്യങ്ങളിലെയത്ര കടുപ്പമുള്ളതല്ലെങ്കിലും അബോര്‍ഷന്‍ ക്ലിനിക്കുകളുടെ പരസ്യവും മറ്റും നല്‍കുന്നത് അനുവദിക്കാന്‍ പാടില്ലെന്ന നിലപാടാണ് അന്നിഗ്രെറ്റ് ഇപ്പോള്‍ ശക്തമായി സ്വീകരിച്ചിരിക്കുന്നത്.

നിലവില്‍ അബോര്‍ഷന്റെ പരസ്യം ജര്‍മനിയില്‍ നിരോധിച്ചിരിക്കുകയാണ്. ഈ നിരോധനം നീക്കുന്നതു സംബന്ധിച്ച സജീവ ആലോചനകള്‍ തുടരുന്‌പോഴാണ് അന്നിഗ്രെറ്റ് തന്റെ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. 

ഗര്‍ഭം ധരിച്ചശേഷം സ്വീകരിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗമായി അബോര്‍ഷനെ കാണാന്‍ കഴിയില്ലെന്നും അതു കൊലപാതകം തന്നെയാണെന്നുമാണ് ഈ െ്രെകസ്തവ നേതാവിന്റെ വാദം. കഴിഞ്ഞ നാളുകളില്‍ അവര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പായെ സന്ദര്‍ശിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക