Image

ഫോമാ ഇലക്ഷന്‍ ചൂടു പിടിക്കുന്നു; പാനലില്ലെങ്കിലും പാനലുകള്‍ സജീവം

Published on 20 February, 2018
ഫോമാ ഇലക്ഷന്‍ ചൂടു പിടിക്കുന്നു; പാനലില്ലെങ്കിലും പാനലുകള്‍ സജീവം
ഫോമാ കണ്‍ വന്‍ഷനും ഇലക്ഷനും നടക്കാന്‍ ക്രുത്യം നാലു മാസം അവശേഷിക്കെ ഇലക്ഷന്‍ രംഗം ചൂടു പിടിച്ചു. ഇലക്ഷന്‍ കണ്‍ വന്‍ഷന്‍ എന്ന പേരു ദോഷത്തിനു സാധ്യതയില്ലെങ്കിലുംഇലക്ഷന്‍ ചുട് കണ്‍ വന്‍ഷന്‍ വരെ എത്തുമെന്നുറപ്പ്.

പ്രസിഡന്റ് സ്ഥാനത്തേക്കു സമവായം ഉണ്ടാകുമെന്ന പ്രതീക്ഷ കെട്ടടങ്ങിയിട്ടുണ്ട്. പ്രസിഡന്റായി ന്യു യോര്‍ക്കില്‍ നിന്നു ജോണ്‍ സി. വര്‍ഗീസും (സലിം) ഡാലസില്‍ നിന്നു ഫിലിപ്പ് ചാമത്തിലും (രാജു) ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. മുന്‍ കാല പ്രവര്‍ത്തന മികവുംഅതാതു നഗരങ്ങളില്‍, കണ്‍ വന്‍ഷന്‍ വരേണ്ടതിന്റെ ആവശ്യകതയുമാണു ഇരുവരും എടുത്തു കാട്ടുന്നത്. എന്തായാലും പ്രസിഡന്റ് സ്ഥാനത്തിനുള്ള ഇരുവരുടെയും യോഗ്യതയെ എല്ലാവരും അംഗീകരിക്കുന്നു.

പാനലൊന്നും ഇല്ല എന്നാണു ഇരുവരും അവകാശപ്പെടുന്നത്. എന്നാല്‍ ഒരേ സ്ഥാനത്തിനു രണ്ടു സ്ഥാനാര്‍ഥികളും അവരെ അനുകുലിക്കുന്നവരുംവരുമ്പോള്‍ പാനല്‍ തനിയെ വന്നു പോകും. അതു തന്നെയാണു ഇവിടെയും സംഭവിച്ചിരിക്കുന്നത്.

സെക്രട്ടറി സ്ഥാനത്തേക്കു മാത്രം ഒരു സ്ഥാനാര്‍ഥിയേയുള്ളു. അത് മാറാന്‍ ഇനി സാധ്യത കുറവാണെന്നു പൊതുവെ കരുതപ്പെടുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു ആരെയും പ്രത്യേകമായി പിന്തുണക്കുന്നില്ലെന്നും തന്റെ നിഷ്പക്ഷ നിലപാട് മാറ്റില്ലെന്നും ജോസ് ഏബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രിലില്‍ ആണു ഇലക്ഷന്‍ പ്രഖ്യാപനം വരിക. 

ഏപ്രില്‍ 7-നു ന്യു ജെഴ്‌സിയിലെ എഡിസണില്‍ കാന്‍ഡിഡേറ്റ്‌സ് മീറ്റ് വച്ചിട്ടുണ്ട്. മുഖ്യ ഇലക്ഷന്‍ കമ്മീഷണറായി പ്രഥമ സെക്രട്ടറി അനിയന്‍ ജോര്‍ജിനെയും കമ്മീഷണര്‍മാര്‍ മുന്‍ സെക്രട്ടറിമാരായ ഗ്ലാഡ്‌സന്‍ വര്‍ഗീസിനെയും ഷാജി എഡ്വേര്‍ഡിനെയും നിയോഗിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റായി ലാസ് വേഗസില്‍ നിന്നു പന്തളം ബിജു തോമസും ഫ്‌ളൊറിഡയില്‍ നിന്നുള്ള ജയിംസ് പുളിക്കനുമാണു രംഗത്ത്. നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്തു വന്ന ബീന വള്ളിക്കളം പിന്മാറിയതിനെത്തുടര്‍ന്നാണു ജയിംസ് രംഗത്തു വന്നത്. വ്യക്തിപരമായ അസൗകര്യം മൂലമാണു ഇത്തരമൊരു പ്രധാന സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിന്നു പിന്മാറുന്നതെന്നു ബീന വള്ളിക്കളം പറഞ്ഞു.

ട്രഷററായി അറ്റ്‌ലാന്റയില്‍ നിന്നു റെജി ചെറിയാനും ന്യു യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ നിന്നു ഷിനു ജോസഫും മത്സരിക്കുന്നു

ജോ. സെക്രട്ടറി സ്ഥാനത്തേക്കു സാന്‍ ഫ്രാന്‍സിസ്‌കൊയില്‍ നിന്നു സാജു ജോസഫ്, ന്യു യോര്‍ക്കില്‍ നിന്നു രേഖാ നായര്‍ എന്നിവരാണു രംഗത്ത്.ഫ്‌ളോറിഡയില്‍ നിന്നു എബി ആനന്ദാണു മറ്റൊരാള്‍.

ജോ. ട്രഷററായി ഫ്‌ളോറിഡയില്‍ നിന്നു ജോസ് സെബാസ്റ്റ്യന്‍, ഡിട്രൊയിറ്റില്‍ നിന്നു ജെയില്‍ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും മത്സരിക്കുന്നു.
തങ്ങള്‍ ഏതെങ്കിലും പാനലിലാണെന്നു ആരും പറയുന്നില്ല. പക്ഷെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഓരോരുത്തരും എവിടെ നില്‍ക്കുന്നു എന്നു വ്യക്തമാകും.

പാനല്‍ മൂലമാണു പണ്ട് ഫൊക്കാന പിളര്‍ന്നതെന്നും അതിനാല്‍ പാനലേ പാടില്ല എന്നും ഒരു ചിന്താഗതിയുണ്ട്. ഒളിച്ചും പാത്തുമുള്ള പാനലാണോ പരസ്യമായി പറഞ്ഞുള്ള പാനലാണൊ നല്ലതെന്നു ചിന്തിക്കാന്‍ സമയമായി. ജനാധിപത്യ സംഘടനയില്‍ ഇലക്ഷനും പാനലും ഒന്നും നിഷിദ്ധമല്ല. പക്ഷെ ഇലക്ഷന്‍ കഴിഞ്ഞാല്‍ മത്സരം അവസാനിക്കണമെന്നു മാത്രം. അതു വ്യക്തി വൈരാഗ്യത്തില്‍ ചെന്നെത്തി അഥവാ ചെന്നെത്തിച്ചു എന്നതാണു ഫൊക്കാനയുടെ പിളര്‍പ്പിനു വഴി തെളിച്ചത്. അതുണ്ടാവരുതെന്നു മാത്രം.

സ്ഥാനാര്‍ഥികളില്‍ ചിലര്‍. (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മലയാളി ഹോം പേജിലെ ഫോമാ സെക്ഷന്‍ കാണുക)

മൂന്നു പതിറ്റാണ്ടിലേറെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള സുരേഷ് നായര്‍, ടാമ്പ, ഫ്‌ളോറിഡ ഫോമാ നാഷണല് കമ്മറ്റി മെമ്പര് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി മുന് പ്രസിഡന്റും ഫോമാ മിഡ് അറ്റലാന്റിക് റീജിയന്റെ ഇപ്പോഴത്തെ ട്രഷററുമായബോബി തോമസിനെ മിഡ് അറ്റലാന്റിക് റീജിയന്റെ2018-20 വര്‍ഷത്തെ റീജിണല്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയയുടെ മുന് ജനറല്‍ സെക്രട്ടറിയും നിലവില്‍ വൈസ് പ്രസിഡന്റുമായ ചെറിയാന്‍ കോശിയെ നാഷണല്‍ കമ്മറ്റി മെംബറായുംഅതാത് കമ്മറ്റികള്‍ നാമനിര്‍ദേശം ചെയ്തു.

വനിതാ പ്രതിനിധിയായി ന്യു ജെഴ്‌സിയില്‍ നിന്ന് ദീപ്തി നായര്‍ മത്സരിക്കുന്നു.

കാലിഫോര്‍ണിയയില്‍ നിന്ന് വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഡോക്ടര്‍ സിന്ധു പിള്ള.ശിശുരോഗ വിഭാഗം ഡോക്ടറാണ്. മരിയാട്ടയില്‍ ഇന്‍ലന്‍ഡ് പീഡിയാട്രിക്‌സ് എന്ന പേരില്‍ രണ്ട് സ്ഥാപനങ്ങള്‍ നടത്തി വരുന്ന അവര്‍ നര്‍ത്തകി, ഗായിക എന്നി നിലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഓള് കേരള മെഡിക്കല് ഗ്രാജുവൈറ്റ്‌സ് (എ.കെ.എം.ജി) നേതൃനിരയിലൂം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒര്‍ലാന്റ്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷനില്‍ നിന്ന് (ഒരുമ) പൗലോസ് കുയിലാടന്‍ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു. 

കേരളാ അസോസിയേഷന് ഓഫ് പാം ബീച്ച്മുന്‍ പ്രസിഡണ്ട് ബിജു തോണിക്കടവിലിനെ ഫോമയുടെ ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയന്റെ 2018- 2020 കാലഘട്ടത്തെ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിര്‍ദേശംചെയ്തു.
Join WhatsApp News
Mallu 2018-02-20 16:06:59
ഇതെന്താ അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്? ആരു ജയിച്ചാലും എന്തു കാര്യം? 
Voter 2018-02-20 16:09:21
എന്റെ വോട്ട്
ചാമത്തില്‍
ജോസ് ഏബ്രഹാം
പന്തളം ബിജു തോമസ്
രേഖാ നായര്‍ 

Ramesh Panicker 2018-02-20 16:35:40
Raju Chamathil is the best candidate for FOMAA president.  Jose Abraham for Secretary, Reji Cherian for Treasurer, Pandalam Biju for Vice President and Rekha Nair for Joint Secretary.  So far none for Joint Treasurer. 
Tri-State Malayalee 2018-02-20 16:39:31
ജോസ്‌ എതിരില്ലാതെ തന്നെ ജയിക്കണം!!! ജയിക്കും....

He is a good guy, a pleasant guy. പുള്ളി കൈ വെക്കാത്ത ഏരിയ കുറവാ
ആളൊരു സകലകലാവല്ലഭനല്ലേ? 
ഡാൻസ്, പാട്ട്, വാർത്ത വായന, ചർച്ചകൾ, EMCEE etc etc.....

അമ്മിണി ഉമ്മിണി 2018-02-20 17:25:53

Dear Editor

Can you please post the FOMA, FOKANA, അമ്മിണി ഉമ്മിണി ഓമന ന്യൂസ്‌ in their Tab and not in Public comments? Getting sick and tired of the trash.

ബൈ നാരദന്‍ 

sunu 2018-02-20 17:50:24
ഉള്ളത് പറയെട്ടെ.കുടുംബസമേതം പോയവന്റെയൊക്കെ  ഭാര്യമാർ മുന്കാലങ്ങൾ കൈമോശം വന്നിട്ടുണ്ട്. കുറെ ഒറ്റയാന്മാർ വരും. പിന്നെ സംഘടിത ഫേസ്ബുക് ഫ്രണ്ട്സും. എന്തൊരു കലാപരിപാടികളാണെന്നു അറിയാമോ?   
V. George 2018-02-21 07:14:50
Tired of seeing Oolan faces in emalayalee.
മാടമ്പി 2018-02-21 09:37:52
100% ജയിക്കും എന്ന് ഉറപ്പിച്ചു പറയാൻ ഒരു സ്ഥാനാർഥി ജോസ് മാത്രം. കാരണം അദ്ദേഹത്തിനെ കഴിഞ്ഞ ഇലെക്ഷനിൽ കാലുവാരിയ പ്രമുഖ അസ്സോസിയേഷനുകളും വ്യക്തികളും അവരുടെ തെറ്റ് തിരുത്തുന്ന തിരക്കിലാണ്. അവരാണ് ഇപ്പോ ഓടി നടന്ന് അദ്ദേഹത്തിന് വോട്ട് ചോദിക്കുന്നത്.

എതിരാളി ഇല്ലാതെ ജോസ് തിരഞ്ഞെടുക്കപ്പെടും 
മറിയാമ്മ ചേടത്തി 2018-02-21 10:59:59
എല്ലാ ആറ് മാസം കൂടുമ്പോളെങ്കിലും ഒരു കൺവെൻഷൻ വെക്കണം. മിനിമം ഒരാഴ്ച നീണ്ട കൺവെൻഷൻ

കൺവെൻഷനു പോകുന്നവർക്കും സുഖം, പോകാത്തവർക്കു അതിലും സുഖം 
Philipose 2018-02-21 13:46:24
ജയിച്ചാൽ എന്ത് തരും എന്ന് കൂടി പറയണം. പിന്നെ ഫൊക്കാനാകാരോട് കളിക്കരുതേ ? ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ കളി  മാറും... എന്തായാലും പത്രത്തിൽ ഞങ്ങളുടെ ഫോട്ടോ ആണ് ദിവസവും വരുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക