Image

മാറ്റങ്ങള്‍ നമ്മളില്‍ നിന്നും തന്നെ ആവട്ടെ: രേഖ നായര്‍

Published on 21 February, 2018
മാറ്റങ്ങള്‍ നമ്മളില്‍ നിന്നും തന്നെ ആവട്ടെ: രേഖ നായര്‍
നമസ്‌കാരം! എന്റെ പേര് രേഖ നായര്‍. ഫോമാ വനിത പ്രതിനിധി ആയും വിമന്‍സ് ഫോറം സെക്രട്ടറിയായും കഴിഞ്ഞ 2 വര്‍ഷം ആയി പ്രവര്‍ത്തിച്ചു വരുന്നു. ഈ കഴിഞ്ഞ രണ്ട് വര്‍ഷക്കാലം നിങ്ങള്‍ എനിക്ക് തന്ന നിസീമമായ സഹായ സഹകരണത്തിനും പിന്തുണയ്ക്കും ഞാന്‍ ആദ്യമായി നന്ദി പറയട്ടെ. നിങ്ങള്‍ എനിക്ക് തന്ന സ്‌നേഹം ഒന്ന് കൊണ്ട് മാത്രം ആണ് വീണ്ടും ഈ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയ്യാറാവുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷം ഫോമാ വിമന്‍സ് ഫോറം സെക്രട്ടറി എന്ന നിലയില്‍ ചെയര്‍പേഴ്‌സണ്‍ Dr .സാറാ ഈശോയുമായി ചേര്‍ന്ന് 22 നിര്‍ദ്ധന പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കുവാന്‍ സാധിച്ചു. അവശത അനുഭവിക്കുന്ന അനവധി കുടുംബങ്ങളെ ആണ് ഞങ്ങള്‍ക്ക് ഇത് വഴി സഹായിക്കാന്‍ സാധിച്ചത്. കൊച്ചിയില്‍ വെച്ച് നടത്തിയ ചടങ്ങില്‍ കണ്ണുകളില്‍ ഈറന്‍ അണിയാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല. പ്രായാധിക്ക്യം മൂലം കഷ്ടത അനുഭവിക്കുന്ന നിര്‍ദ്ധരരെ സഹായിക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിന്റെ ഉത്ഘാടനം മാര്‍ച്ച് മാസം 17 ന് ആരംഭിക്കുകയാണ്. ഈ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഞങ്ങള്‍ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്‍പോട്ട് കൊണ്ട് പോകണം എന്ന അതിയായ ആഗ്രഹവും എന്റെ ഈ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഒരു കാരണമായി.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ട്രൈസ്റ്റേറ്റ് പ്രദേശത്ത് മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ ഞാന്‍ പ്രവര്‍ത്തിച്ചു വരുന്നു. ഒന്നാം തലമുറയിലെ ഒട്ടുമിക്ക നേതാക്കന്മാരുടെയും മക്കള്‍ സാമൂഹിക, സാംസ്‌കാരിക, കലാപരമായ പ്രവര്‍ത്തനങ്ങളില്‍ എന്റെ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് അഭിമാനത്തോടെ ഞാന്‍ പറയട്ടെ. രണ്ടാം തലമുറക്കാരുടെ പ്രതിനിധി ആയിട്ടാണ് ഞാന്‍ നിങ്ങളുടെ മുമ്പിലേക്ക് കടന്ന് വരുന്നത്. അവരെ കൂടുതല്‍ ഫോമാ പോലെ ഉള്ള മലയാളി സംഘടനകളിലേക്ക് എത്തിക്കുക എന്നത് എന്റെ കര്‍ത്തവ്യം ആയി ഞാന്‍ കാണുന്നു. മറ്റൊന്നാണ് ഫോമയിലെ സ്ത്രീ സാന്നിധ്യം. ഫോമാ പോലെയുള്ള ഒരു ദേശീയ സംഘടനയില്‍ സ്ത്രീകള്‍ വളരെ കുറവാണ് എന്നത് ഒരു നഗ്‌നസത്യം ആയി തുടരുന്നു. 

കൂടുതല്‍ സ്ത്രീകളെയും, അത് വഴി കൂടുതല്‍ കുടുംബങ്ങളെയും കണ്‍വെന്‍ഷനുകളില്‍ എത്തിക്കുക എന്നതും എന്റെ ഒരു സ്വപ്നമാണ്. വാശിയേറിയ ഇലെക്ഷനും തുടര്‍ന്ന് രണ്ട് വര്‍ഷം കഴിഞ്ഞുള്ള കണ്‍വെന്‍ഷനും മാത്രം ആയി പോവരുത് ഫോമാ. മുതിര്‍ന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ രണ്ടാം തലമുറയില്‍ നിന്നുള്ളവര്‍ക്ക് കൂടി അവസരം ഉണ്ടാകണം എന്നും ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ജോയിന്റ് സെക്രട്ടറി ആയി ഞാന്‍ മത്സരിക്കുകയാണ്.

മഹാത്മ ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു 'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം' എന്ന്. ആ വാക്കുകള്‍ ആണ് എന്റെ ജീവിതത്തെ ഇന്നോളം ഏറ്റവും അധികം സ്വാധീനിച്ചത്. അത് ഹൃദയത്തിലേറ്റിയാണ് ഞാന്‍ ജീവിക്കുന്നതും. എന്റെ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയ്ക്ക് വിശ്വാസം ഉണ്ടെങ്കില്‍ എന്നെ അടുത്ത ജോയിന്റ് സെക്രട്ടറി ആയി വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.

ഒരു പാട് സ്‌നേഹത്തോടെ.. ബഹുമാനത്തോടെ ...

രേഖ നായര്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക