Image

പുതിയ ബ്രസല്‍സ് ആംസ്റ്റര്‍ഡാം യൂറോ സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

ജോര്‍ജ് ജോണ്‍ Published on 23 February, 2018
 പുതിയ ബ്രസല്‍സ് ആംസ്റ്റര്‍ഡാം യൂറോ സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ലണ്ടനില്‍നിന്ന് അതിവേഗം നെതര്‍ലന്‍ഡിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന പുതിയ യൂറോ സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. മൂന്നര മണിക്കൂര്‍ കൊണ്ട് ആംസ്റ്റര്‍ഡാമിലെത്താന്‍ സഹായിക്കുന്ന അതിവേഗ സര്‍വീസിന് ടിക്കറ്റ് നിരക്ക് ഇന്ത്യന്‍ രൂപയില്‍ 3500 രൂപ മാത്രമാണ്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച യൂറോസ്റ്റാര്‍, ഏപ്രില്‍ നാലു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

ഇതുവരെ ലണ്ടനില്‍ നിന്നും ബ്രസ്സല്‍സില്‍ ഇറങ്ങി ട്രെയിന്‍ മാറിക്കയറി ആംസ്റ്റര്‍ഡാമിലേക്ക് പോവുകയെന്ന മുഷിപ്പന്‍ യാത്ര ഇനി വേണ്ടെന്നതാണ് യൂറോ സ്റ്റാര്‍ വരുന്നതോടെയുള്ള പ്രധാന മാറ്റം. ലണ്ടന്‍ സെന്റ് പാന്‍ക്രാസില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ദിവസം രണ്ട് ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ആദ്യത്തേത് രാവിലെ 8.31നും രണ്ടാമത്തേത് വൈകിട്ട് 5.31നും ആംസ്റ്റര്‍ഡാമിലേക്ക് പുറപ്പെടും.

പുതിയ ട്രെയിനിന്റെ ഉദ്ഘാടന യാത്ര ലണ്ടനില്‍ നിന്നും 1 മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ആംസ്റ്റര്‍ഡാമിലെത്തി. ലണ്ടനില്‍ നിന്നും റോട്ടര്‍ഡാം വഴി ആംസ്റ്റര്‍ഡാമിലെത്താന്‍ 3 മണിക്കൂര്‍ 46 മിനിറ്റ് ആണ് വേണ്ടിയിരുന്നത്. ഈ ട്രെയിന്‍ യാത്രയില്‍ ലഘുഭക്ഷണവും, മദ്യവും ലഭിക്കും. വ്യോമയാത്രയില്‍ വേണ്ടി വരുന്ന ചെക്ക് ഇന്‍, സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ടി വരുന്ന 

സമയത്തേക്കാള്‍ കുറവാണ് ഈ യൂറോ സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് യാത്ര. കൂടാതെ ആംസ്റ്റര്‍ഡാമില്‍ നിന്നും മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്ക് ധാരാളം ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. ഇത് ടൂറിസ്റ്റുകള്‍ക്ക് വളരെയേറെ പ്രയോജനപ്പെടും.  

 പുതിയ ബ്രസല്‍സ് ആംസ്റ്റര്‍ഡാം യൂറോ സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക