Image

സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍; വിപുലമായ സൗകര്യങ്ങളുമായി സെക്രട്ടറിയേറ്റ്

Published on 23 February, 2018
സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍; വിപുലമായ സൗകര്യങ്ങളുമായി സെക്രട്ടറിയേറ്റ്

തിരുവനന്തപുരം വിദേശരാജ്യങ്ങളില്‍ ജോലി തേടുന്നവര്‍ക്കായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അറ്റസ്‌റ്റേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ സെക്രട്ടറിയേറ്റില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. 

സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിന് മുന്നിലുള്ള മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷകള്‍ സ്വീകരിക്കും. അതതുദിവസം തന്നെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നല്‍കും. സാക്ഷ്യപ്പെടുത്താനായി മറ്റെവിടെയും അപേക്ഷകള്‍ നല്‍കേണ്ടതില്ല. അപേക്ഷകള്‍ നല്‍കാന്‍ ഏജന്റുമാരെയോ ഇടനിലക്കാരെയോ അനുവദിക്കില്ല. അപേക്ഷകരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അപേക്ഷ നല്‍കാം. എന്നാല്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുകൂടി നല്‍കണം. എല്ലാ അപേക്ഷകളിലും ഫോണ്‍ നന്പരും 10 രൂപ കോര്‍ട്ട് ഫീ സ്റ്റാന്പും ഉണ്ടായിരിക്കണം. മറ്റു ഫീസുകളില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക