Image

മധു... കരയാതെ വയ്യ....(കവിത: അനശ്വരം മാമ്പിള്ളി)

അനശ്വരം മാമ്പിള്ളി Published on 24 February, 2018
മധു... കരയാതെ വയ്യ....(കവിത: അനശ്വരം മാമ്പിള്ളി)
കീറി മുഷിഞ്ഞൊരുടുവസ്ത്രം പേറി

കണ്ണുനീര്‍ കണങ്ങള്‍ക്കൊണ്ടു മധു                

                                ചുരത്തുന്ന 'മധു'..

കാടുവിട്ടു നാട്ടിലേക്കിറങ്ങി ;

വിശപ്പൊന്നകറ്റുവാന്‍ മാത്രം...



ഉണ്ണാതെ യുറങ്ങാതെ

ഊരു വിട്ടകന്നപ്പോഴും

ഉരുവിടുന്നൊരൊറ്റ മന്ത്രം..,'ഒരു

ഉരുള  ചോറ് ' ആ വഴി

വിശപ്പൊന്നകറ്റുക മാത്രം...



കിട്ടുന്നതെന്തുമേ തിന്നുവാന്‍ നിനച്ചെ ച്ചില്‍

കൂനകള്‍ പരതി നടക്കവേ..

ഒട്ടും നിനക്കാതെ ഒരു പിടി അരിയില്‍

 നോട്ടം കിട്ടിയേ....

വിങ്ങിയും പതുങ്ങിയും കൊണ്ടാ

ഒരു പിടി അരിയെടുത്തതും

ഒട്ടിയ വയറിന്റെ വിശപ്പൊന്നകറ്റുവാന്‍ മാത്രം !



അനവധി അക്ഷരശാലകളില്‍ നിന്നും ;നിരവധി

അറിവു ലഭിച്ചവര്‍ പോലും ; ആയുരാരോഗ്യ

അക്ഷര പ്രതിജ്ഞയെടുത്തവര്‍ പോലും ;

സാക്ഷര കേരള മെന്നോതുന്നവര്‍ പോലും..


സോദരാ...

ആ കൂട്ടരാ നിന്നെ

അടിച്ചൊതുക്കി പിടിച്ചു കെട്ടിയതും ;

അവസാനമോരു അവസരം പോലെ

അരികത്തു നിന്നു നിന്‍  ചിത്രങ്ങളെടുത്തതും

ആഘോഷിച്ചു ആ നൃശംസത ജന്മങ്ങള്‍ !



കലി തുള്ളുന്ന ആ പാപികള്‍ക്ക്

കരിങ്കല്‍ തുറങ്കല്‍ തന്നെ നിശ്ചയം !

കാലമെത്ര കൊഴിയുമ്പോഴും

കോലമെത്ര മാറുമ്പോഴും



നെഞ്ചേരിയിക്കുന്ന നിന്റെയീ ചിത്രം

നിത്യേനെ നെഞ്ചില്‍ ഓതിടും വിശപ്പിന്റെ നൊമ്പരം..

വിശപ്പിനാണ് മരണത്തിനേക്കാള്‍

ആഴവും..., അതിദാരുണവും...                           

                                     
മധു... കരയാതെ വയ്യ....(കവിത: അനശ്വരം മാമ്പിള്ളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക