Image

ആദിവിശുദ്ധിയിലേക്കു മടങ്ങിപ്പോവുക: സണ്ണി സ്റ്റീഫന്‍

Published on 24 February, 2018
ആദിവിശുദ്ധിയിലേക്കു മടങ്ങിപ്പോവുക: സണ്ണി സ്റ്റീഫന്‍

സ്വാന്‍സി: ജീവിതത്തിന്റെ ചില പൊളിച്ചെഴുത്തുകളെ വിശേഷിപ്പിക്കുന്ന പേരാണ് മാനസാന്തരം. സ്‌നേഹത്തിന്റെ അളവു വര്‍ധിപ്പിക്കുന്നതാണ് ഏറ്റവും നല്ല അനുതാപം. നിഷ്‌കളങ്കതയിലേക്കും നൈര്‍മല്യത്തിലേക്കും ആദിവിശുദ്ധിയിലേക്കുമൊക്കെ മടങ്ങിപ്പോകാന്‍ പ്രേരകമായി ഏതെങ്കിലുമൊരു സന്ദര്‍ഭം നിങ്ങള്‍ക്കായി ദൈവമൊരുക്കുന്നുണ്ട്. അതു തിരിച്ചറിഞ്ഞ് നന്മയിലേക്ക് മടങ്ങുന്നവര്‍ക്ക് സൗഖ്യവും സമാധാനവും ലഭിക്കും. സ്വാന്‍സി ഹോളിക്രോസ് ദേവാലയത്തില്‍ നടന്ന നോന്പുകാല ധ്യാനത്തിന് നേതൃത്വം നല്‍കി വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും പ്രമുഖ വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫന്‍ നല്‍കിയ വചന സന്ദേശത്തില്‍ പറഞ്ഞു.

സുവിശേഷം ആരംഭിക്കുന്നതുപോലും മാനസാന്തരപ്പെടുവിന്‍ എന്ന ആഹ്വാനത്തോടെയാണ്. മാനസാന്തരമെന്നത് വീണ്ടെടുപ്പു തന്നെയാണ്. മാനസാന്തരപ്പെട്ടവരുടെ സഞ്ചിതാനുഭവങ്ങള്‍ ചേര്‍ന്നതാണ് സുവിശേഷം. നിക്കേദേമോസിനോടു വീണ്ടും ജനിക്കുകയെന്നു പറഞ്ഞതിലൂടെ ഏതൊരു കാലത്തും ഏതൊരു മനുഷ്യനും മാനസാന്തരം സാധ്യമാണെന്നു അവന്‍ ഭൂമിയെ പഠിപ്പിച്ചു. കള പറിച്ചു കളയുക മാത്രമല്ല പകരം എന്തു നട്ടു എന്നതും ധ്യാനിക്കേണ്ടത് തന്നെയാണ്. ഇടറിപ്പോയ ഭൂതകാലത്തെയോര്‍ത്ത് കഠിനമായി ഭാരപ്പെടുത്താതെ നമുക്ക് വര്‍ത്തമാനകാലത്തെ പ്രകാശിപ്പിച്ച് സ്‌നേഹസന്പന്നമാക്കി ഇടറിപ്പോയ കാലങ്ങള്‍ക്ക് പരിഹാരം ചെയ്യാമെന്നും” സണ്ണി സ്റ്റീഫന്‍ പറഞ്ഞു.

വികാരി ഫാ. സിറിള്‍ തടത്തില്‍ പ്രസംഗിച്ചു. 

ഫെബ്രുവരി 24, 25 നു ന്യുപോര്‍ട്ടിലും മാര്‍ച്ച് 2 നു ബ്രിസ്‌റ്റോളില്‍ നൈറ്റ് വിജിലിലും 3,4 ഗ്ലോസ്റ്ററിലും 10,11 നു ടൗണ്‍ട്ടണിലും 16, 17 നു കാര്‍ഡിഫിലും 23,24 ബ്രിസ്‌റ്റോളളിലും 25നു യോവിലുമായി ബ്രിസ്‌റ്റോള്‍ റീജണിനു കീഴിലുള്ള ദേവാലയങ്ങളില്‍ സണ്ണി സ്റ്റീഫന്‍ വചന ശുശ്രൂഷകള്‍ നല്‍കും.

വിവരങ്ങള്‍ക്ക്: റോയി (ബ്രിസ്‌റ്റോള്‍ റീജണ്‍) 0786 270 1046, ജോര്‍ജ് സൈമണ്‍ 0786 139 2825. ജോസ് ചേലച്ചുവട്ടില്‍ 0789 781 6039, സണ്ണി സ്റ്റീഫന്‍ 0740 477 5810. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക