Image

ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് രണ്ടിന്

Published on 24 February, 2018
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് രണ്ടിന്

ലണ്ടന്‍: വനിതകളുടെ ശക്തികേതമായ ആറ്റുകാലമ്മക്ക് പൊങ്കാലയര്‍പ്പിക്കുവാന്‍ യുകെയിലുള്ള ദേവീ ഭക്തര്‍ക്ക് ബോണ്‍ തുടര്‍ അവസരം ഒരുക്കുന്നു. ലണ്ടനില്‍ ആഘോഷിക്കുന്ന പതിനൊന്നാമത് പൊങ്കാല മാര്‍ച്ച് രണ്ടിനു (വെള്ളി) ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ആചരിക്കുന്നു. 

രാവിലെ ഒന്പതിന് പൊങ്കാലയുടെ പൂജാദികര്‍മങ്ങള്‍ ആരംഭിക്കും.ഈസ്റ്റ്ഹാമിലെ ശ്രീ മുരുകന്‍ ടെന്പിളിന്റെ ആദിപരാശക്തിയായ ജയദുര്‍ഗയുടെ നടയിലെ വിളക്കില്‍ നിന്നും കേരളീയ തനിമയില്‍ വേഷഭൂഷാതികളോടെ എത്തുന്ന ദേവീ ഭക്തരുടെ താലത്തിലേക്ക് തുടര്‍ന്നു ദീപം പകര്‍ന്നു നല്‍കും.പൊങ്കാല ആചരണത്തിന്റെ ഭാഗമായി താലപ്പൊലിയുടെയും പഞ്ച വാദ്യ മേളങ്ങളുടെയും അകന്പടിയോടെ ക്ഷേത്രത്തിന്റെ സമുച്ചയത്തിലെ ലക്ഷ്മി, ഭദ്ര തുടങ്ങി എല്ലാ ദേവപ്രതിഷ്ടകളെയും വലം വച്ചു കൊണ്ടാണ് ഭദ്രദീപം യാഗാര്‍പ്പണ പീഡത്തിലെത്തിക്കുക. ഈസ്റ്റ്ഹാം എംപിയും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന സ്റ്റീഫന്‍ ടിംസ് മുഖ്യാതിഥിയായിരിക്കും.

കൗണ്‍സിലര്‍മാര്‍, കമ്യൂണിറ്റി നേതാക്കള്‍, ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്കിലെ മെംബര്‍മാര്‍, ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റ്, ന്യൂഹാം ഗ്രീന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ബിസിനസുകാര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജോയ് ആലുക്കാസ്, യുഎഇ എക്‌സ്‌ചേഞ്ച്, സ്വയം പ്രോപ്പര്‍ട്ടി, ഉദയ, തട്ടുകട, ആനന്ദപുരം തുടങ്ങിയ റസ്റ്ററന്റുകള്‍ അടക്കം നിരവധിയായ അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും പ്രോത്സാഹനങ്ങളും ബോണിന്റെ ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ വിജയങ്ങള്‍ക്കു പിന്നിലുണ്ട്.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബോണ്‍ (ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്) ലണ്ടന്‍ ബ്രെസ്റ്റ് കാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

ആയിരത്തോളം ഭഗവതി ഭക്തര്‍ ഇത്തവണ യുകെയുടെ വിദൂര ഭാഗങ്ങളില്‍ നിന്നും മറ്റുമായി ദേവീ സാന്നിധ്യവും അനുഗ്രഹവും സായൂജ്യവും തേടി ന്യൂഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്.

പ്രാര്‍ഥനയുടെയും വിശ്വാസത്തിന്റെയും ദേവീ കടാക്ഷത്തിന്റെയും ശക്തി ഒന്നു കൊണ്ടു മാത്രമാണ് ലണ്ടനില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി പൊങ്കാല വിജയകരമായി തുടര്‍ന്നു പോവുവാന്‍ കഴിഞ്ഞതെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്‌റ്റേഴ്‌സ് സംഘടന) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരന്‍ പറഞ്ഞു. 

വിവരങ്ങള്‍ക്ക്: ഡോ. ഓമന ഗംഗാധരന്‍ 07766822360.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക