Image

ദേവസി പാലാട്ടി ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്

Published on 25 February, 2018
ദേവസി പാലാട്ടി ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്
ന്യൂജേഴ്സി: ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായി മുതിര്‍ന്ന ഫൊക്കാന നേതാവും പ്രമുഖ സാമുഹിക-സാംസ്‌കാരിക-സംഘടനാ പ്രവര്‍ത്തകനുമായ ദേവസി പാലാട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു. ന്യൂജേഴ്സി ആസ്ഥാനമായുള്ള കേരള കള്‍ച്ചറല്‍ ഫോറത്തിന്റ സജീവപ്രവര്‍ത്തകനും ബോര്‍ഡ് ഓഫ് ട്രൂസ്റ്റീ ചെയര്‍മാനുമായ ദേവസി ഫൊക്കാനയുടെ തലമുതിര്‍ന്ന നേതാവും അവിഭാജ്യ ഘടകവുമാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന്റെ സ്ഥാനാര്ഥിത്വത്തിനു ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ സജീവ പിന്തുണ അറിയിച്ചത്. 

2018-2020 വര്‍ഷത്തെ ഭരണസമിതിയില്‍ ദേവസി പാലാട്ടിയുടെ സേവനം സംഘടനയെ ഉന്നതിയിലേക്ക് എത്തിക്കുന്നതില്‍ കരുത്തും ഊര്‍ജവും പകരുമെന്ന് ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി.നായര്‍ ന്യൂജേഴ്സിയില്‍ പറഞ്ഞു. മികച്ച നും സംഘാടകനും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ദേവസി പാലാട്ടിയുടെ നേതൃപാടവത്തെ മുക്തകണ്ഠം പ്രശംസിച്ച ട്രഷറര്‍ സ്ഥാനത്തേക്ക് നേരത്തെ തന്നെ നിലയുറപ്പിച്ച സജിമോന്‍ ആന്റണി ദേവസ്സിയുടെ സാന്നിധ്യം ഫൊക്കാന ഭരണസമിതിക്ക് പുത്തനുണര്‍വേകുമെന്നു ന്യൂജേഴ്സിയില്‍ പ്രസ്താവിച്ചു.

കേരള കള്‍ച്ചറല്‍ ഫോറം എന്ന ശക്തമായ സംഘടനയുടെ 4 വര്ഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി അംഗം,എന്നീ നിലകളില്‍ മുന്‍പില്‍ നിന്ന് നയിച്ച ദേവസി അവിഭക്ത ഫൊക്കാനയുടെ ന്യൂജേഴ്സി - പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റ്, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍,ദേശീയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയില്‍ ജൂലൈയില്‍ നടക്കാനിരിക്കുന്ന കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ ആന്‍ഡ് എന്റെടൈന്മെന്റ് കമ്മിറ്റി ചെയര്മാന്കൂടിയാണ്.

മികച്ച നാടകനടനും സംവീധായകനുമായ ദേവസി പാലാട്ടി ഏഴോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയുകയും ഒരു നാടകം സംവിധാനവും ചെയ്തിട്ടുണ്ട്. ന്യൂജേഴ്സിയിലെ ബെര്‍ഗെന്‍ഫീല്‍ഡ് കേന്ദ്രികരിച്ചുള്ള കലാ-സാംസ്‌കാരിക സംഘടനയായ 'നാട്ടുകൂട്ടം' എന്ന ആര്‍ട്‌സ് ക്ലബിന്റ്‌റ ബാനറില്‍ എ. ശാന്തകുമാര്‍ രചന നിര്‍വഹിച്ച ' ഒരു ദേശം നുണ പറയുന്നു' എന്ന നാടകത്തിനു അമേരിക്കയിലെ പ്രസിദ്ധമായ നാടകമത്സരമായ 'മാനേഷി' നാടകമത്സരത്തില്‍ മികച്ച നടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങളും അദ്ദേഹത്തിനായിരുന്നു.

ആ വര്‍ഷത്തെ മികച്ച നാടകവും അതായിരുന്നു.
പി.ടി.ചാക്കോ നേതൃത്വം നല്‍കുന്ന ന്യൂജേഴ്സി കേന്ദ്രീകരിച്ചുള്ള ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ബാനറില്‍ പ്രമാണി, അയല്‍ക്കൂട്ടം, അണ്ണാറക്കണ്ണനും തന്നാലായത്, അപ്പൂപ്പന് നൂറു വയസ് തുടങ്ങിയ 7 പ്രൊഫഷണല്‍ നാടകങ്ങളില്‍പ്രധാനപ്പെട്ട വേഷങ്ങളില്‍ അമേരിക്കയിലുടനീളം നിരവധി സംസ്ഥാനങ്ങളിലെ തട്ടുകളില്‍ കയറി അഭിനയപാടമറിയിച്ചിട്ടുണ്ട്. 

 അക്കരക്കാഴ്ചകള്‍ എന്ന സിറ്റ് കോം ടി.വി. ഷോയിലുംവി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബെര്‍ഗെന്‍ഫീല്‍ഡിലെ 35 കുടുംബങ്ങള്‍ ചേര്‍ന്ന് 12 വര്ഷം മുന്‍പ് രൂപീകരിച്ച നാട്ടുക്കൂട്ടത്തിനിന്റെ സ്ഥാപക അംഗം,ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍, കമ്മിറ്റി അംഗം എന്നി നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.

ന്യൂജേഴ്സിയില്‍ സീറോ മലബാര്‍ മിഷന്‍ തുടങ്ങിയപ്പോള്‍ മിഷന്റെ ട്രഷറര്‍, 2 വര്ഷം ട്രൂസ്റ്റീ,പലവുരു കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചു.

ന്യൂയോര്‍ക്കില്‍ എം.ടി.എയില്‍ ജോലിചെയ്യുന്ന അങ്കമാലിക്കടുത്തുള്ള മഞ്ഞപ്ര സ്വദേശിയായ ദേവസി പാലാട്ടി 33 വര്ഷം മുന്‍പാണ് അമേരിക്കയില്‍ കുടിയേറിയത്.ഇപ്പോള്‍ ന്യജേഴ്സിയിലെ ന്യൂമില്‍ഫോര്‍ഡില്‍ താമസിക്കുന്നു. ഭാ ര്യ ചിന്നമ്മ പാലാട്ടിയും മികച്ച സംഘടനാ പ്രവര്‍ത്തകയാണ്. 
കേരള കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ്, ഫൊക്കാന ബ്യൂട്ടി കോണ്ടെസ്‌റ് കമ്മിറ്റീ വൈസ് പ്രസിഡന്റ്, ഫൊക്കാന വനിതാ ഫോറം അംഗം തുടങ്ങിയ നിലകളില്‍ പ്രവൃത്തിക്കുന്നു. മകന്‍ റോബിന്‍ പാലാട്ടി ഫര്‍മസിസ്റ്റും മകള്‍ നീത പാലാട്ടി ഫര്‍മസി വിദ്യാത്ഥിയുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക