Image

ഫൊക്കാനാ കണ്‍വന്‍ഷന്‍ ഉത്സവമാകും: ഏവര്ക്കും സ്വാഗതം: നാഷണല്‍ കമ്മിറ്റി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 February, 2018
ഫൊക്കാനാ കണ്‍വന്‍ഷന്‍ ഉത്സവമാകും: ഏവര്ക്കും സ്വാഗതം: നാഷണല്‍ കമ്മിറ്റി
ന്യൂയോര്‍ക്ക്:  ജൂലൈ 5 മുതല്‍ 7വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ വെച്ച്നടക്കുന്നഫൊക്കാനാ നാഷണല്‍കണ്‍വന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയാവുമ്പോള്‍, നാളിതു വരെയുള്ള കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ കമ്മിറ്റി വിലയിരുത്തി. ഹോട്ടല്‍ സമുച്ചയത്തിനു പുറത്തു പോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാ സാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ഒരുങ്ങി കഴിഞ്ഞു. രജിസ്‌ട്രേഷന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഏര്‍ലി രജിസ്‌ട്രേഷന്‍ ഏപ്രി
ല്‍  15 തീയതി തിരുന്നതാണ്. അതിന് ശേഷം ലഭിക്കുന്ന രജിസ്ട്രഷനുകള്‍ക്ക് റൂമുകളുടെ അപര്യപ്തതമൂലം കണ്‍വന്‍ഷന്‍ സെന്റെറിന് പുറത്തു മാത്രമേ മുറി ലഭിക്കുകയുള്ളൂ എന്നു പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രഷര്‍ ഷാജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

ഫൊക്കാനായുടെ ദേശീയ കണ്‍വന്‍ഷന്‍ ഇത്തവണ മലയാള സിനിമ അഭിനേതാക്കള്‍ , സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍ , ഗായകര്‍ എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രവര്‍ത്തകരും, സാഹിത്യകാരന്മാര്‍, കവികള്‍, നിരൂപകര്‍, രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, എം.പി മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവരുടെപങ്കാലിത്തം കൊണ്ട്അനുഗ്രഹിതമയിരിക്കുമെന്നു എക്‌സി വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു .

കണ്‍വന്‍ഷനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട് . 'മിസ്സ് ഫൊക്കാനാ 'മത്സരം. ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന മലയാളി മങ്ക, കുട്ടികളുടെ മത്സരങ്ങള്‍, പൂക്കള മത്സരം, സ്‌പെല്ലിങ്ങ് ബി മത്സരം, ചിട്ടുകളി മത്സരം, ചെസ്സ് മത്സരങ്ങള്‍, ബിസിനസ് സെമിനാറുകള്‍, വിമന്‍സ് ഫോറം സെമിനാറുകള്‍, നേഴ്‌സ് സെമിനാര്‍, മതസൗഹാര്‍ദ്ദം, മീഡിയ സെമിനാര്‍, കേരള വികസന സെമിനാര്‍, രാഷ്ട്രീയ സെമിനാര്‍ , ടുറിസം സെമിനാര്‍ , ചിരി അരങ്ങ്, കവി അരങ്ങ്തുടങ്ങി നരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി ഈ കണ്‍വെന്‍ഷന്‍ ജനകിയമാക്കാന്‍ നാഷണല്‍ കമ്മിറ്റി അങ്ങേഅറ്റം ശ്രമിക്കുന്നുണ്ടെന്നു ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, വിമെന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട്, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് എന്നിവര്‍ അറിയിച്ചു.

സാഹിത്യ സമ്മേളനം ഫോക്കാനയുടെ പ്രധാന ഒരു വിഭവം ആണ്. ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നില്‍ അന്നത്തെ നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന പ്രധാന ലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയും വികസനവുമായിരുന്നു . ഏതൊരു ജനതയുടെയും സാമുഹികവും സാംസ്‌കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് . അതുകൊണ്ടുതന്നെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ ഫോക്കാ
യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും അന്നും ഇന്നുമുണ്ട്. ഭാഷാസ്‌നേഹികള്‍ക്കും ഒപ്പം മലയാള മുഖധാരാ സഹിത്യത്തിലെ പ്രശസ്തരും എത്തുന്നു.

സാഹിത്യ അവാര്‍ഡുകളും, സിനി അവാര്‍ഡ്കള്‍ തുടങ്ങിയ സംരഭങ്ങള്‍ പുതുമയാര്‍ന്ന പരിപാടികളോടെ അവതരിപ്പിക്കുന്നതായിരിക്കും. അന്തരിച്ച വിവിധ സാഹിത്യകാരന്മാരുടെ പേരില്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകതഎന്നും ഡോ. മാത്യു വര്‍ഗീസ്, ഷിബു വെണ്മണി, എബ്രഹാം കളത്തില്‍, സണ്ണി മറ്റമന എന്നിവര്‍ അറിയിച്ചു

കണ്‍വന്‍ഷന്റെ എല്ലാ ദിവസവും വിവിധ റീജിയനുകളില്‍ നിന്നുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകളും നാട്ടില്‍ നിന്നു എത്തുന്ന വിവധ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും , ബാങ്ക്വറ്റില്‍ നാട്ടില്‍ നിന്നു വരുന്ന ഫിലിം സ്റ്റാറുകളുടെ പരിപാടികളും ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ അമേരിക്കന്‍ മലയാളികളുടെ ഒരു ഉത്സവം ആയിരിക്കും ഫൊക്കാന കണ്‍വന്‍ഷന്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ മാമാങ്കത്തിലേക്കു എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നാഷണല്‍ കമ്മിറ്റി അറിയിച്ചു.
Join WhatsApp News
Philip 2018-02-28 09:15:09
ബാർ ഉണ്ടോ ? 
Jack Daniel 2018-02-28 19:59:34
   ബാറില്ലാതെ എന്ത് ഉത്സവം ചേട്ടാ ?
Sharafudheen Advocate Dubai 2018-04-28 00:05:29
I wish all the success for the ensuing grand event.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക