Image

ശമ്പളം വെട്ടിക്കുറച്ചതിനെതിരേ യുഎന്‍ ഉദ്യോഗസ്ഥരുടെ സമരം

Published on 01 March, 2018
ശമ്പളം വെട്ടിക്കുറച്ചതിനെതിരേ യുഎന്‍ ഉദ്യോഗസ്ഥരുടെ സമരം

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്ര സഭാ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂര്‍ പണിമുടക്കി. നീതിപൂര്‍വകമല്ലാത്ത ശമ്പളം വെട്ടിക്കുറവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

യുഎന്‍ സെക്രട്ടറി ജനറലും വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും അടക്കം പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങള്‍ വരെ സമരം കാരണം തടസപ്പെട്ടു. ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ അഞ്ച് വരെയായിരുന്നു പണിമുടക്ക്.

നിരായുധീകരണ സമ്മേളനത്തെ സെക്രട്ടറി ജനറല്‍ അന്േറാണിയോ ഗുട്ടിറെസ് അഭിസംബോധന ചെയ്തു തുടങ്ങിയ ശേഷമാണ് സമരത്തിന്റെ സമയം തുടങ്ങിയത്. അതോടെ പരിഭാഷകര്‍ അടക്കം സഭ വിട്ടു പുറത്തു പോയി. ഇതെത്തുടര്‍ന്ന് പ്രതിനിധികളെല്ലാം ഇംഗ്ലിഷില്‍ തന്നെ സംസാരിക്കാന്‍ നിര്‍ബന്ധിതരായി.

9,500 പേരാണ് ജനീവയിലെ യുഎന്‍ കാര്യാലയത്തില്‍ ജോലി ചെയ്യുന്നത്. ഇതില്‍ എത്ര പേര്‍ പണിമുടക്കില്‍ പങ്കെടുത്തെന്നു വ്യക്തമല്ല. പുറത്തു നടത്തിയ ധര്‍ണയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മൂന്നര ശതമാനമാണ് ശമ്പളത്തില്‍ കുറവു വരുത്തിയിരിക്കുന്നത്. ജൂണോടെ ഇത് അഞ്ച് ശതമാനമാകുമെന്നും പ്രഖ്യാപനം വന്നു കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക