Image

തണല്‍ മരങ്ങള്‍ പ്രകാശനം ചെയ്തു

Published on 03 March, 2018
തണല്‍ മരങ്ങള്‍ പ്രകാശനം ചെയ്തു

റിയാദ്: കുടുംബത്തിനു ജീവിതം സമര്‍പ്പിക്കുന്ന പ്രവാസിയുടെ കഥ പറയുന്ന ഹൃസ്വ ചിത്രം തണല്‍ മരങ്ങള്‍’ പ്രകാശനം ചെയ്തു. മരൂഭൂമിയില്‍ പ്രവാസികള്‍ അനുഭവിക്കുന്ന തീഷ്ണമായ തൊഴില്‍ സാഹചര്യങ്ങളുടെ നേര്‍ചിത്രമാണ് ഇതിവൃത്തം. കുടുംബത്തിന്റെ സുഭിക്ഷ ജീവിതത്തിനും ക്ഷേമത്തിനും മരൂഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസിയുടെ ജീവിതാന്ത്യം മരുഭൂമിയില്‍തന്നെ അവസാനിക്കുന്നു. 

സക്കീര്‍ദാനത്ത് നിര്‍മിച്ചു ഷംസുദ്ദീന്‍ മാളിയേക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ സ്വിച്ച്ഓണ്‍ കര്‍മം വി.ജെ. നസ്‌റുദ്ദീന്‍ നിര്‍വഹിച്ചു. അല്‍ സബാഹ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാദിഷ് മീഡിയ അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിമിന്റെ ആദ്യപ്രദര്‍ശനം മലാസിലെ ഭാരത് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. 

പ്രവാസി കലാകാരന്‍മാരായ ഷംസുദീന്‍ മാളിയേക്കല്‍, ഷാജഹാന്‍ എടക്കര, ഷംനാദ് കരുനാഗപ്പള്ളി, ജാനിസ് പാലേമാട്, നാസര്‍ വണ്ടൂര്‍, ഷൗക്കത്ത് മക്കരപറന്പ് എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത്. അഹമ്മദ് സാലിഹ് കാമറയും എഡിററിംഗും നിര്‍വഹിച്ചു. പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ നൗഫല്‍ എടക്കരയാണ്.

പ്രകാശന ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍, ഷരോണ്‍ ഷെരീഫ്, വിജയന്‍ നെയ്യാററിന്‍കര, സലിം അര്‍ത്തിയില്‍, ഷക്കീല വഹാബ്, സുബി സുനില്‍, സലാം തെന്നല, ജംഷാദ് തുവൂര്‍, അയുബ് കരുപടന്നയില്‍, മുജീബ്, അബി, മജീദ് മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക