Image

മിഷനറി പ്രവര്‍ത്തനം: ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കിയതിനെതിരെ ഹൂസ്റ്റണ്‍ ഡോക്ടറുടെ ഹര്‍ജി

Published on 03 March, 2018
മിഷനറി പ്രവര്‍ത്തനം: ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കിയതിനെതിരെ ഹൂസ്റ്റണ്‍ ഡോക്ടറുടെ ഹര്‍ജി
ന്യു ഡല്‍ഹി: ഓവര്‍സീസ് സിറ്റിസന്‍ഷിപ്പ് ഓഫ് ഇന്ത്യ കാര്‍ഡ് (ഒ.സി.ഐ) റദ്ദാക്കിയതിനെതിരെ ഹൂസ്റ്റണിലെ മലയാളി ഡോക്ടര്‍ ക്രിസ്റ്റോ തോമസ് ഫിലിപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ബീഹാറില്‍ മിഷനറി പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഹൂസ്റ്റന്‍ കോണ്‍സുലേറ്റാണു ഒ.സി.ഐ. കാര്‍ഡ് റദ്ദാക്കിയത്. മിഷനറി പ്രവര്‍ത്തനം മൂലം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുവെന്നും സംഘര്‍ഷമുണ്ടാവുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റദ്ദാക്കല്‍.
വിദേശ ഇന്ത്യാക്കാര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ പോകാനും എത്ര കാലം വേണമെങ്കിലും താമസിക്കാനും മറ്റും അനുമതി നല്‍കുന്നതാണ് ഒ.സി.എ. കാര്‍ഡ്.
കഴിഞ്ഞ ഓഗസ്റ്റിലാണു കോന്‍സുലേറ്റ് ഒ.സി.ഐ റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ അപ്പീല്‍ നല്‍കി. അതു തള്ളിയതിനെത്തുടര്‍ന്നാണു കോടതിയെ സമീപിച്ചത്. കേരളത്തില്‍ ബന്ധുക്കളെ കാണാന്‍ പോകാന്‍ അനുമതി നല്‍കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
2012-ല്‍ ഒ.സി.ഐ. കാര്‍ഡ് കിട്ടിയ ശേഷം പലവട്ടം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ബിഹാറിലെ റക്‌സോലില്‍ ഉള്ള ഡങ്കന്‍ ഹോസ്പിറ്റലില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ല.യാതൊരു അടിസ്ഥാനവുമില്ലാതെയാണു കോണ്‍സുലേറ്റ് നടപടി എടുത്തതെന്നു ഡോ. ഫിലിപ്പ് ആരോപിച്ചു
2016 ഏപ്രിലില്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നു നിയമ വിരുദ്ധമായി തന്നെ ഡീപോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നു ഹര്‍ജിയില്‍ ഡോ. ഫിലിപ്പ് ചൂണ്ടിക്കാട്ടി

NEW DELHI:  US-based Indian-origin doctor Christo Thomas Philip moved the Delhi High Court after his Overseas Citizen of India or OCI card was cancelled by the Indian Consulate at Houston, US in August last year for alleged missionary activities in Bihar leading to unrest and law-and-order problems.

After being asked to approach the government and presenting his case before an appellate authority, which upheld the consulate's decision, Dr Philip filed a fresh petition challenging the authority's decision. He also challenged the consulate's decision as well as the 'look out circular' issued against him. Additionally, he has sought directions from the court to the authorities to permit him to visit his family members living in Kerala.

The Delhi High court has issued a notice to the Indian Consulate and sought a response before the next hearing on July 18. Born in Kerala, Dr Philip was granted the OCI status and a lifelong visa in November 2012. He claimed that he had visited India several times and volunteered at the Duncan hospital in Raxaul, Bihar until he was "unlawfully deported" on April 26, 2016 from the Delhi Airport. On the cancellation of his OCI card, Dr Philip claims the consulate's action against him was taken without evidence and the charges against him have no basis.

The OCI cards allow holders to travel to India visa-free and also grants them rights of residency without having to report to the local authorities periodically. It also gives them the right to participate in commercial and educational activities.

NDTV

Join WhatsApp News
ex - Congress man , now BJP 2018-03-03 23:05:55
The reason attributed to deporting, as in the above news, is that there has been a law and order situation in the locality. Does India govt  want a situation be created a US citizen being beaten up in India by locals  and that becoming international news?  They saved you Dr, they sent you back to your country of citizenship, to safety. Probably they knew you were a repeat offender.  Doesn't US deport non citizens for various offences?   Actions of people like you will force govt. to put more restrictions and scruitiny on genuine people with OCI with genuine reasons.  Please don't spoil a good facility by Govt. of India. It doesn't matter if Congress or BJP ruling the country. Obey local rules.
vargeeyan 2018-03-03 23:04:06
ഹൂസ്റ്റന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ക്രൈസ്തവര്‍ പ്രതിഷേധിക്കണം. ഹിന്ദു സന്യാസിമാര്‍ ഇവിടെ വന്നു മതം മാറ്റുന്നു, കോടികള്‍ പിരിക്കുന്നു. ആര്‍.എസ്.എസ്. നേതാക്കളും മറ്റും വന്ന് വര്‍ഗീയ വിഷം വമിക്കുന്നു. ഇതൊക്കെ ഈ ക്രൈസ്തവ നാട്ടില്‍ ആകാം. ഇന്ത്യയില്‍ പോയി ചികിത്സ നടത്തുന്നതു പോലും മിഷണറി പ്രവര്‍ത്തനം.
ഒരു വിശദീകരണമെങ്കിലും ചോദിച്ചിട്ടാണോ വിസ റദ്ദാക്കിയത്? അമെരിക്കയിലെ ഹിന്ദുക്കള്‍ അമേരിക്കന്‍ സ്വാതന്ത്ര്യങ്ങളെ അംഗീകരിക്കണം. ഇവിടെ സ്വാതന്ത്യം വേണം ഇന്ത്യയില്‍ വേണ്ട എന്ന നിലപാട് അംഗീകരിക്കാനാവില്ല.
ഇത് ക്രിസ്ത്യന്‍ രാജ്യമല്ലെന്നു പല വര്‍ഗീയക്കാരും, പറഞ്ഞു കേട്ടിട്ടുണ്ട്. 95 ശതമാനം ക്രിസ്ത്യാനി ആണിവിടെ. ജനസംഖ്യ അല്ലാതെവേറെ മാനദണ്ഡം വേണോ? 

BJP Christhyan 2018-03-04 11:27:55
മിഷനറി പ്രവർത്തനത്തിന്റെ പേരിൽ പാവപ്പെട്ട ആദിവാസികളെ പറ്റിച്ചു മതം മാറ്റി ആ പേരിൽ കാശ് അടിച്ചുമാറ്റി ജീവിക്കുന്ന ന്യൂ ജനറേഷൻ സഭകൾ ആണ് വടക്കേ ഇന്ത്യയിൽ പ്രകോപനം ഉണ്ടാക്കുന്നത്. ചില തീവ്ര ഹിന്ദു അനുയായികൾ പ്രശ്നങ്ങൾ ഉണ്ടാക്കി നാടിനെ നാണം കെടുത്തുന്നുണ്ട്. അത് പെരുപ്പിച്ചു കാട്ടി ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് രക്ഷയില്ല എന്ന് പ്രചരിപ്പിച്ചു ഹിന്ദുക്കളെ മൊത്തം അധിക്ഷേപിക്കുന്നതുകൊണ്ടു സാദാരണ ഹിന്ദുക്കൾ മാറി ച്ന്തിച്ചു ബി ജെ പി ക്കു വോട്ടു ചെയ്യും എന്ന് മാത്രം. ത്രിപുരയിലും എന്തിനു മേഘാലയയിൽ (എൺപതു ശതമാനം ക്രിസ്ത്യാനികൾ ആണ്) അവിടെയും കഴുത കച്ചവത്തിലൂടെ (പണ്ട് കുതിര കച്ചവടം) ആണെങ്കിലും ബി ജെ പി സാഹ്യം അധികാരത്തിലെത്തി. മോഡി ഏറ്റവും സ്വീകാര്യ പ്രധാനമന്ത്രിയായി വരുന്നു എന്നത് മോഡി വിരോധികൾ സമ്മതിച്ചാലും ഇല്ലെങ്കിലും വസ്തുതയാണ്. 
Christian Brothers 2018-03-04 05:20:56

seems like you were preaching your faith there so you got deported.

 

Amerikkan Mollaakkaa 2018-03-04 15:34:17
ഞമ്മടെ മാത്തുള്ള സാഹിബ് സുവിശേഷം നടത്തുന്നത് കയ്യിൽ നാല് കാശുള്ള അമേരിക്കൻ മലയാളിയുടെ അടുത്താണ്. അതുകൊണ്ട് മാത്തുവിന് കാർഡുകളെപ്പറ്റി ഒന്നും പേടിക്കണ്ട. ഈ മതം മാറ്റം പാവപ്പെട്ടവന്റെ അടുത്തതാകുമ്പോൾ സംഗതി ബേജാറാകും. എന്തിനാണ് കൃസ്ത്യാനി സഹോദര ഇയ്യ്‌ ഹിന്ദുനേ മതം മാറ്റാൻ നടക്കുന്നത്?
Rev. Dr. Abraham 2018-03-04 17:25:10

India being messed up. Modi mess.

Doctor s mess. All religions messing up.

chinthikkunnavan 2018-03-04 17:49:58
ക്രിസ്ത്യൻ മിഷനറിമാർ ലോകത്തിനു നന്മ മാത്രമേ ചെയ്തിട്ടുള്ളൂ .അവർ  എല്ലാ മനുഷ്യരുടെയും നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുന്നൂ.ആരെയും തീവ്രവാദം പഠിപ്പിക്കാനോ.മറ്റുള്ളവരെ ഉപദ്രവിക്കാനോ പഠിപ്പിക്കുന്നില്ല.കൂടുതലും പാവപ്പെട്ടവരുടെയും എല്ലാവരാലും അവഗണിക്കപ്പെട്ടവരുടെ ഇടയിലും പ്രവർത്തിക്കുന്നു.ഉദാ : ഗ്രഹാം സ്റ്റൈൻസും കുടുംബവും.ഹിന്ദു തീവ്രവാദികൾ അവരെ ചുട്ടു കൊന്നു.എത്ര നല്ല പ്രവർത്തികൾ.ഒരു ക്രിസ്ത്യൻ രാഷ്ട്രത്തിലും മറ്റു മതസ്ഥരെ ഉപദ്രവിക്കാൻ പഠിപ്പിക്കുന്നില്ല.ഒരു മതവും പ്രചരിപ്പിക്കുന്നതിന് തടസ്സവുമില്ല.എന്തിനു ഭയപ്പെടുന്നു.ഇന്ത്യയിലെ താണ വർഗക്കാർ ഇന്നനുഭവിക്കുന്ന പീഡനങ്ങൾ എത്രയോ ഭീകരം ആണ്.എന്നും അവർ അങ്ങനെ തന്നെ ആയിരിക്കാൻ സവർണ്ണ മേധാവിത്തം ആഗ്രഹിക്കുന്നു.പ്രിയ ഡോക്ടർ ക്രിസ്റ്റോ തോമസ് ഫിലിപ്പ് ഒരു ദോഷവും ചെയ്യാതെ ആണ് ഈ അനീതിയ്‌ക്ക്‌ഇരയായിരിക്കുന്നതു.ദൈവം വലിയവൻ നീതിക്കുവേണ്ടി pപ്രാർത്ഥിക്കുന്നു.ബൈബിൾ പറയുന്നു നീതി നിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ ഭാഗ്യവാന്മാർ.ക്രിസ്തുവിനു വേണ്ടി ജീവിക്കാം ക്രിസ്തുവിനുവേണ്ടി പ്രവർത്തിക്കാം .യേശുക്രിസ്തുവിനു ജാതിയില്ല,മതമില്ല എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിക്കുന്നു.യേശു എത്ര നല്ലവൻ .
vargeeyan 2018-03-04 18:21:13
താണ ജാതിക്കാര്‍ എന്നു മുതലാണു ഹിന്ദുവായത്? ഉത്തരേന്ത്യയില്‍ അവര്‍ ഇപ്പോഴും അടിമകളല്ലേ? മതം മാറ്റത്തെ എതിര്‍ക്കുന്നവര്‍ അവരെ അടിമകളാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്ന സവര്‍ണരാണ്. മതം മാറാനുള്ള സ്വാതന്ത്യം ദളിതനെ ശാക്തീകരിക്കും. അവന്‍ ഹിന്ദു ആയിരുന്നാല്‍ എന്നും താണ ജാതി ആയിരിക്കും. ക്രിസ്ത്യാനി ആകുമ്പോള്‍ അവന്‍ ജാതി ഇല്ലാത്തവനാകും. കേരലത്തില്‍ ചില പുംഗന്‍ ക്രിസ്ത്യാനികള്‍ ഉയര്‍ന്ന ജാതി എന്നു പറയുന്നതു മറക്കുന്നില്ല. ദലിതന്റെ പിടിവള്ളിയാണു മതം മാറ്റം. അതിനു പുറമെ ഇന്നു പാവങ്ങള്‍ക്കു വേണ്ടി നടത്തുന്ന പല സംഘടനകള്‍ക്കും വിദേശ സഹായം അനുവദിക്കുന്നില്ല. അതേ സമയം എച്ച് വണ്‍ വിസയില്‍ ജനത്തെ ഇങ്ങോട്ടുവിട്ട് ആര്‍.എസ്.എസും മറ്റും ശക്തിപ്പെടുന്നതില്‍ കുഴപ്പമില്ല. ഫ്രീ മാര്‍കറ്റില്‍ മത്സരിച്ച് ഏതു മതവും മുന്നേറട്ടെ. അടിച്ചമര്‍ത്താന്‍ ഇന്ത്യ മുസ്ലിം രാജ്യമൊന്നുമല്ലല്ലോ.
vargeeyan-2 2018-03-04 18:34:31
ഡോക്ടര്‍ എന്തു മിഷനറി പ്രവര്‍ത്തനമാണു നടത്തിയത്? ചികിത്സിച്ചതോ? അതോ ഏതെങ്കിലും പള്ളിയില്‍ പ്രസംഗിച്ചതോ? കണ്‍ വന്‍ഷനു പോലും പ്രാസംഗികരെ വിലക്കുന്നത് നിന്ദ്യമല്ലേ?
ഇവിടെ ഹൂസ്റ്റന്‍ കോണ്‍സുലേറ്റ് ഇന്ത്യയില്‍ നടക്കുന്ന കാര്യം എങ്ങനെ അറിഞ്ഞു? ഡോക്ടറോടു വിശദീകരണം ചോദിച്ചതായി കാണുന്നില്ല. അതു ശരിയോ? തൂക്കിക്കൊല്ലുന്നബ്വരോടു പോലും വിശദീകരണം ചോദിക്കാറുണ്ട്.
അതിനു പുറമെ ഒ.സി.ഐ. റദ്ദാക്കിയ കാര്യം അറിയിച്ചുവെന്നും തോന്നുന്നില്ല. അതു കൊണ്ടാണല്ലോ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ ഡീപോര്‍ട്ട് ചെയ്തത്.
ഏതെങ്കിലും ജനാധിപത്യ രാജ്യം ചെയ്യുന്നതാണൊ ഇങ്ങനെയൊക്കെ?
ചുരുക്കത്തില്‍ ആരുടെ ഒ.സി.ഐ വേണമെങ്കിലും റദ്ദാക്കാം. കാരണം പോലും കാണിക്കണ്ട. 

ബി ജെ പി ക്രിസ്ത്യാനി 2018-03-05 09:36:48
ഈ സുവിശേഷ കച്ചവടക്കാർക്ക് ഇന്ത്യയിൽ തന്നെ സുവിശേഷം പറഞ്ഞു ആൾക്കാരെ മാർഗം കൂട്ടണം എന്ന് എന്താ ഇത്ര താല്പര്യം. ഇന്ത്യയേക്കാൾ ജന സംഖ്യ ഉള്ള ചൈനയിൽ എന്തെ ഈ ഉഡായിപ്പുമായി പാസ്റ്റർമാർ പോകുന്നില്ല. ഇന്ത്യക്കാരെ മാത്രം സുവിശേഷം അറിയിക്കാൻ കർത്താവ് ഇനി എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. ഇന്ത്യയിൽ ഉള്ള സ്വാതന്ത്ര്യം ദാരിദ്ര്യം എന്നിവ തന്നെ ആണ് ഇക്കൂട്ടരെ ആകർഷിക്കുന്നത്. എന്നിട്ടു ഇതുപോലെ ഒറ്റപ്പെട്ട സംഭവം അതിന്റെ നിജ സ്ഥിതി പോലും അറിയാതെ ഇന്ത്യയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു എന്ന് കഥകൾ പ്രചരിപ്പിക്കുന്നു. 
ഇന്ത്യയിൽ ഉള്ള അത്ര ക്രിസ്തീയ സഭകൾ ലോകത്തു ഏതെങ്കിലും നാട്ടിൽ ഉണ്ടോ. കെ പി യോഹന്നാൻ തങ്കു പാസ്റ്റർ തുടങ്ങി നൂറുകണക്കിന് ഭൂ മാഫിയ രോഗ ശാന്തി തട്ടിപ്പും നടത്തുന്ന രാജ്യം ആണ് ഇന്ത്യ. അതൊക്കെ അവരുടെ അവകാശം എന്ന പോലെ ആണ് ഈ വിലപിക്കുന്നവർ കാണുന്നത്. ഈ രോഗ ശാന്തിക്കാർ ഏതെങ്കിലും ഒരു ആശുപത്രിയിൽ പോയി രോഗം മാറ്റാൻ എന്തെ തയ്യാറാവാത്തത്.
(അപ്പൊ മറ്റു മതക്കാരുടെ തട്ടിപ്പോ എന്ന ന്യായവും ആയി വരരുതേ. ഇതുപോലുള്ള എല്ലാ തട്ടിപ്പു കാരേയും ഉദ്ദേശിച്ചാണീ കമന്റ്) 
Orthodox , Christian 2018-03-05 13:55:08
Jail all these Bible workers, Pastor, Upadesi etc. They have no clue what is Christanity. Those illiterate are giving a bad name to Christians.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക