Image

സൗദിയുടെ ചരിത്രത്തില്‍ വിദേശികള്‍ ഏറ്റവും കൂടുതല്‍ പണം അയച്ചത് 2015ല്‍

Published on 04 March, 2018
സൗദിയുടെ ചരിത്രത്തില്‍ വിദേശികള്‍ ഏറ്റവും കൂടുതല്‍ പണം അയച്ചത് 2015ല്‍
ദമാം: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ 2015ല്‍ സ്വന്തം നാടുകളിലേക്ക് അയച്ചത് 15,700 കോടി റിയാലാണ്. ഇരുപതു വര്‍ഷത്തിനിടയില്‍ വിദേശികളയച്ച പണത്തിന്റെ 9.6 ശതമാനം വരുമിത്. കഴിഞ്ഞ കൊല്ലം വിദേശികളയച്ചത് 14,160 കോടി റിയാലാണ്.

2015 അപേക്ഷിച്ചു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റെമിറ്റന്‍സില്‍ 10 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഇരുപതു വര്‍ഷത്തിനിടെ സൗദിയില്‍ നിന്ന് ഏറ്റവും കുറച്ചു പണം വിദേശികളയച്ചത് 1998 ല്‍ ആണ്. 3,580 കോടി റിയാലാണ് അന്നു നിയമാനുസൃത മാര്‍ഗങ്ങളിലൂടെ വിദേശികള്‍ സ്വദേശത്തേക്കു അയച്ചത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക