Image

ഓരോ അമ്മയും ഹിമകണങ്ങളിലെ അത്ഭുതതിളക്കമാണ്

അനില്‍ പെണ്ണുക്കര Published on 04 March, 2018
ഓരോ അമ്മയും ഹിമകണങ്ങളിലെ അത്ഭുതതിളക്കമാണ്
രാരീരം രാരീ.എന്ന് പാടിക്കൊണ്ട് തന്റെ കുഞ്ഞിനെ മാറോടു ചേര്‍ത്ത് പിടിക്കുന്ന അമ്മ ലോക മനസിനെ സ്‌നേഹത്തില്‍ പൊതിയുന്നു. അമ്മയുടെ ഓരോ ഹൃദയമിടിപ്പും താരാട്ടായി കേട്ടു നിദ്രയിലേക്ക് വീഴുന്ന കുഞ്ഞിനെ മനുഷ്യന്‍ മാത്രമല്ല മൃഗങ്ങള്‍ പോലും സ്‌നേഹം കൊണ്ടു നക്കിത്തുടക്കും.

അമ്മയും കുഞ്ഞും തമ്മിലുള്ള ഈ സ്‌നേഹബന്ധം കച്ചവടം ചെയ്തു കാശാക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത് , കഴിഞ്ഞ ദിവസങ്ങളിലെ സംസാര വിഷയം ഗൃഹലക്ഷ്മി വനിതാ മാസികയുടെ പുറം ചട്ട ആയിരുന്നു . ഒരു മോഡല്‍ ഒരു പിഞ്ചു കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന ഫോട്ടോ. അതിലെ ന്യായ അന്യായങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല പക്ഷെ അമ്മയുടെ സ്‌നേഹം നിര്‍വചന നങ്ങള്‍ക്കുമപ്പുറം നിഷ്കളങ്കവും പരിശുദ്ധവുമാണ് എന്ന് നമുക്ക് ഓരോരുത്തര്‍ക്കും അറിയാം. അറ്റ് പോവാത്ത ഈ ബന്ധത്തിന്റെ മാധുര്യം ഒട്ടും തന്നെ ചോര്‍ന്നു പോവാതെ ക്യാമറയില്‍ പകര്‍ത്തിയെടുക്കുന്ന അതുല്യ പ്രതിഭയായ ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ട് . ഇവറ്റെ ഇവെന്‍സ്. ലോക പ്രശസ്തയായ ഫോട്ടോഗ്രാഫര്‍ . ലീദ്വെനിയയിലെ റാഡിവിലിസ്കിസാണ് ഇവെന്‍സിന്റെ ജന്മസ്ഥലം. സ്ക്യാമ്ബര്‍ഗ്ഗിലെ ആര്‍ട്‌സ് ഇന്‌സ്ടിട്യൂഷനില്‍ ചേര്‍ന്ന് പഠിച്ച ഇവെന്‍സ് പിന്നീട് ഫോട്ടോഗ്രഫിയിലേക്ക് ശ്രദ്ധ തിരിക്കുകയും വ്യത്യസ്തങ്ങളായ ചിത്രം പകര്‍ത്തലുകളിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്തു.

ഒരമ്മ തന്റെ കുഞ്ഞിനെ പാലൂട്ടുന്ന രംഗം കേവലം ശാരീരികമായി നോക്കികണ്ടു കൊണ്ട് അതിനെ വിമര്‍ശിക്കുന്ന ഒരു ജന സമൂഹമാണ് നമ്മുടേത്. അത്തരത്തിലുള്ള വിമര്‍ശനങ്ങളെയും വിവാദങ്ങളെയും കാറ്റില്‍ പറത്തി, പേറ്റുനോവിന്റെ കാഠിന്യം മറന്നു തന്റെ കുഞ്ഞിനെ വാരിപ്പുണരുന്ന ഒരമ്മയുടെ അനുഭൂതിയെ ഈ ലോകത്തിനു കാണിച്ചു കൊടുക്കുന്ന ദൗത്യത്തിലാണ് ഇവെന്‍സ് ഇന്ന്.

ഓരോ അമ്മയ്ക്കും കുഞ്ഞിനോടുള്ള വാത്സല്യത്തെ ക്യാമറയില്‍ ഒപ്പിയെടുത്തു അതി മനോഹരമായ ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കുകയാണ് ഇവെന്‍സ്. പൂക്കളുടെയും കാട്ടരുവികളുടെയും പശ്ചാത്തല ഭംഗിയില്‍ ഓരോ അമ്മയും കുഞ്ഞിനെ പാലൂട്ടുന്ന ദൃശ്യം ലോകമനസിനെത്തന്നെ പിടിച്ചു കുലുക്കുന്നതാണ്.  ഇത്തരം ചിത്രങ്ങളിലൂടെ ഒരമ്മയുടെ കര്‍ത്തവ്യത്തെയും പാലൂട്ടുന്നതിലെ മഹത്വത്തെയും തുറന്നു കാട്ടാനാണ് ഇവെന്‍സ് ശ്രമിക്കുന്നത്.  ആ ശ്രമത്തില്‍ ഇവെന്‍സ് വിജയിച്ചിരിക്കുന്നു എന്നും നമുക്ക് പറയാന്‍ സാധിക്കും.

ഒരു ഫോട്ടോഗ്രാഫര്‍ എന്നതിനൊപ്പം ടെഡിന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമാണ് ഈ 28കാരി. "എന്റെ കുഞ്ഞുങ്ങളെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ പരിചരിച്ചിട്ടുണ്ട്. എപ്പോഴാണോ അവര്‍ക്ക് എന്റെ പരിപാലനം ആവശ്യമുള്ളത് അപ്പോളെല്ലാം സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും നോക്കി മടിച്ചു നില്‍ക്കാതെ ഞാന്‍ അവരെ എന്റെ മാറോടു ചേര്‍ത്തിട്ടുണ്ട്." ഇവെന്‍സ് എന്ന അമ്മ ഇങ്ങനെയാണ് പലര്‍ക്കും മറുപടി കൊടുക്കുന്നത്. മാതൃത്വത്തെയും പാലൂട്ടുന്നതിനെയും കളിയാക്കുന്നവരോട് ഇവന്‍സിനു പറയാനുള്ളതും ഇത് തന്നെയാണ്.

ഐ ബ്രസ്റ്റ്ഫീഡ് മൈ ടോഡ്‌ലെര്‍ എന്ന പേരിലാണ് ഇവെന്‍സ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.  ഇന്ന് ഇവെന്‍സിന്റെ ചിത്രങ്ങള്‍ എല്ലാ കോര്‍ത്തിണക്കിക്കൊണ്ട്  'ബ്രസ്റ്റ്ഫീഡിങ് ഗോഡസ്സെസ്' എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. എല്ലാ അമ്മമാര്‍ക്കും പാലൂട്ടുക എന്നത് അസ്വസ്ഥമായ, ചില സമയങ്ങളില്‍ വേദന ഉണ്ടാക്കുന്ന ഒന്നാണ്. പക്ഷേ അവരുടെ ഉള്ളിന്റെയുള്ളിലേ ചേതന പറയുന്നത് മറ്റൊന്നാണ്. ഓരോ അമ്മയും തന്റെ കുഞ്ഞിനെ ശുശ്രുഷിക്കുമ്പോള്‍ ഉണ്ടാവുന്ന സന്തോഷം എല്ലായ്‌പോഴും പവിത്രവും ഏറ്റവും സുന്ദരവും അതിവിശിഷ്ടവുമായിരിക്കും.
ഓരോ അമ്മയും ചുവര്‍ചിത്രത്തിലെ ദിവ്യ സൗന്ദര്യമാണ്, ഹിമകണങ്ങളിലെ അത്ഭുതതിളക്കമാണ്.

ഇവെന്‍സ് എന്ന ഫോട്ടോഗ്രാഫര്‍ ഇന്ന് ലോകമൊട്ടുക്കും വാഴ്ത്തപ്പെട്ടിരിക്കുന്നു, ഇവെന്‍സിന്റെ ബ്രസ്റ്റ്ഫീഡിങ് ഗോഡസ്സെസും!
ഓരോ അമ്മയും ഹിമകണങ്ങളിലെ അത്ഭുതതിളക്കമാണ്
Join WhatsApp News
keralite 2018-03-04 18:41:55
നാട്ടുകാരെ കാണിക്കാതെ മുലയുട്ടാന്‍ വലിയ വിഷമ്മുണ്ടോ? ഒരു മേല്‍ മുണ്ട് മതിയല്ലോ.
പിന്നെ പാശ്ചാത്യര്‍ക്ക് മാറിടം തുറന്നിടുന്നത് വലിയ കാര്യമല്ല താനും. എന്തായാലും ഗ്രിഹലക്ഷ്മി ചെയ്തത് വലിയ കാര്യമാണ്. സദാചാര പോലീസും മറ്റും ഞെട്ടട്ടെ.

പൊന്നമ്മ 2018-03-04 19:35:06

പട്ടിക്കു പത്തു മുല

പന്നിക്ക് പത്തു മുല

പശുവിനു നാലു മുല

ആട്ടുക്ക് രണ്ടു മുല

ദേവിക്ക് രണ്ടു മുല

മേരിക്ക് രണ്ടു മുല

കോഴിക്ക് സുദ്ദമാനം മുലയും ഇല്ല

മുല കാണുമ്പോള്‍ എന്തിനു ഇത്ര ബഹളം.

യേശുവിനെയും കൃഷ്ണനെയും മുല ഊട്ടുന്ന പടം ആരാദിക്കുന്ന നിങ്ങള്‍ എന്തിനാണ് മുല കണ്ടാല്‍ ഇത്ര ബഹളം.

അമ്മതന്‍ മുലകള്‍ എന്നും പുണ്യം അല്ലേ

അമ്മിഞ്ഞപ്പാല്‍ അമിര്‍ത് അല്ലേ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക